സ്ഥാനമൊഴിഞ്ഞത്‌ 
സമ്മര്‍ദം സഹിക്കാതെ ; ഇഡി മുന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

സ്ഥാനമൊഴിഞ്ഞത്‌ 
സമ്മര്‍ദം സഹിക്കാതെ ; ഇഡി മുന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

ആസൂത്രിത ലക്ഷ്യത്തോടെ ചില നടപടികള്‍ ആവശ്യപ്പെട്ടു

വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ അവിടെ തുടരാനാകില്ലെന്ന് ബോധ്യമായി

കൊച്ചി
സ്വര്‍ണക്കടത്ത് കേസിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദം അതിഭീകരമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. ഷൈജന്‍ സി ജോര്‍ജ് . സ്വര്‍ണക്കടത്ത് കേസന്വേഷണം ഏറ്റെടുക്കുമ്ബോള്‍ ഇഡിക്കൊപ്പമുണ്ടായിരുന്നു. ആറുവര്‍ഷമായി തുടരുന്ന സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനം പന്തികേട് മണത്തപ്പോള്‍ ഒഴിയുകയായിരുന്നെന്നും അത് നന്നായെന്ന് ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞുനയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം അന്വേഷണമാരംഭിച്ചത് കസ്റ്റംസ് ആണ്. അവസാനം കേസെടുത്തത് ഇഡിയും. തുടക്കത്തില്‍ കസ്റ്റംസ് ശരിയായ ദിശയിലായിരുന്നു. എന്നാല്‍ പിന്നീട് കസ്റ്റംസ് എന്തോ വഴിവിട്ട് ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായി. ഇഡി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടെ അതിന്റെ മാറ്റം പ്രകടമായി.

മുകളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പിന്നീട് സ്റ്റാന്‍ഡിങ് കോണ്‍സല്‍മാര്‍ക്ക് ഉള്‍പ്പെടെ കിട്ടിത്തുടങ്ങി. ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലാണ് അതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. അതോടെ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ ഏകോപനവുമുണ്ടായി. ഇതിനൊന്നും വഴിപ്പെടാതെ താന്‍ നടത്തിയ നിയമപരമായ നടപടികള്‍ അവര്‍ക്ക് തൃപ്തികരമല്ലാതായി. സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി അപേക്ഷ ഇഡിക്കുവേണ്ടി ആദ്യം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കസ്റ്റംസ് 
ഉദ്യോഗസ്ഥര്‍ ഇടപെട്ട് റദ്ദാക്കിച്ചു. ആസൂത്രിതമായ ലക്ഷ്യത്തോടെ ചില നടപടികള്‍ അവര്‍ ആവശ്യപ്പെട്ടു. വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ അവിടെ തുടരാനാകില്ലെന്ന് ബോധ്യമായി. ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം പോരെന്ന് ഇഡി പരാതി പറഞ്ഞതോടെ സ്ഥാനമൊഴിയുകയായിരുന്നെന്ന് ഷൈജന്‍ സി ജോര്‍ജ് പറഞ്ഞു.

ബിജെപി മുഖപത്രത്തിന്റെ ലീഗല്‍ അഡ്വൈസറായിരുന്ന ഷൈജന്‍ തുടര്‍ന്നാണ് ഇഡിയുടെ സ്റ്റാന്‍ഡിങ് കോണ്‍സലായത്.ഇഡി അന്വേഷിക്കുന്ന കേസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണനെതിരെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്തുകൊണ്ടുവരാന്‍ ഇഡി പ്രത്യേക താല്‍പ്പര്യം കാണിച്ചുവെന്നാണ് മൊഴി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog