കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ വെല്ലുവിളിച്ച്‌ മേയര്‍ ടി.ഒ.മോഹനന്‍; ജന്തു ക്ഷേമ സൊസൈറ്റി ഓഫിസ് ഏറ്റെടുക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമില്ല: കണ്ണൂരില്‍ സിപിഎം - കോണ്‍ഗ്രസ് പോര് ഭരണതലത്തിലും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 March 2021

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ വെല്ലുവിളിച്ച്‌ മേയര്‍ ടി.ഒ.മോഹനന്‍; ജന്തു ക്ഷേമ സൊസൈറ്റി ഓഫിസ് ഏറ്റെടുക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമില്ല: കണ്ണൂരില്‍ സിപിഎം - കോണ്‍ഗ്രസ് പോര് ഭരണതലത്തിലും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ വെല്ലുവിളിച്ച്‌ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍ . കണ്ണൂര്‍ ജന്തു ക്ഷേമ സൊസൈറ്റി ഓഫീസ് പൂട്ടി സീല്‍ വെച്ചതാണ് കോര്‍പറേഷന്‍ മേയറെ പ്രകോപിച്ചത്. അഭിഭാഷകനായ ടി.ഒ.മോഹനനും സഹപ്രവര്‍ത്തകരായ അഭിഭാഷകരും ഭാരവാഹികളാണ് കണ്ണൂരിലെ എസ്‌പി.സിഐ (ജന്തു ക്ഷേമ സൊസൈറ്റി) പി.പിദിവ്യയും ജില്ലാ പഞ്ചായത്ത് ഭാരവാഹികളും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മേയര്‍ ആരോപിച്ചു.

സൊസെറ്റിയുടെ വരവ് ചെലവ് പരിശോധിക്കാന്‍ ജില്ലാ പഞ്ചായത്ത് എന്‍ഫോഴ്‌സ്‌മെന്റല്ല.നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു പാട് സൊസെറ്റികള്‍ കണ്ണൂരിലുണ്ടെന്നും അവയൊക്കെ പൂട്ടിക്കാന്‍ ജില്ലാ പഞ്ചായത്തിന് അധികാരമില്ല. സൊസെറ്റിയില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത് എന്നാല്‍ ഇതൊക്കെ അന്വേഷിക്കുന്നതിന് അവര്‍ക്ക് ഉത്തരവാദിത്വമില്ലെന്നും ടി.ഒ.മോഹനന്‍ പറഞ്ഞു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയില്‍ തനിക്കെതിരെ പി.പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ നല്‍കിയ പരാതിക്ക് യാതൊരുവിലയും കല്‍പ്പിക്കുന്നില്ലെന്ന് ടി.ഒ.മോഹനന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോടതി ഉത്തരവുണ്ടെന്ന് കാണിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ നേതൃത്വത്തിലെത്തിയ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഓഫിസ് കെട്ടിടവും സ്ഥലവും ഉള്‍പ്പെടുന്ന പ്രദേശം ഏറ്റെടുത്തായി നോട്ടിസ് പതിക്കുകയായിരുന്നു.

പൊലിസിനെയും കൂട്ടി വന്നായിരുന്നു നടപടി ഓഫീസിലുണ്ടായിരുന്ന ജീവനക്കാരിയെ പിടിച്ചു മാറ്റുകയും ബലം പ്രയോഗിച്ച്‌ മിനുട്‌സ് ബുക്ക് എടുത്തു കൊണ്ടുപോവുകയുമായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog