എവിടെയൊക്കെ നിര്‍ത്തും, ടിക്കറ്റ് ബുക്ക് ചെയ്യണോ? മെമു വീണ്ടും ഓടാന്‍ തുടങ്ങുമ്ബോള്‍ അറിയേണ്ടതെല്ലാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളമായി നിര്‍ത്തിവെച്ച മെമു സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുകയാണ്. മാര്‍ച്ച്‌ 15 മുതല്‍ 17 വരെയുളള ദിവസങ്ങളിലായിട്ടാണ് കേരളത്തിലെ മെമു വീണ്ടും ഓടാന്‍ തുടങ്ങുന്നത്. ആലപ്പുഴ, കൊല്ലം, എറണാകുളം, ഷൊര്‍ണൂര്‍, കണ്ണൂര്‍ പാതകളിലൂടെയുളള എട്ട് മെമു സര്‍വീസ് മാത്രമാണ് പുനഃസ്ഥാപിച്ചത്. കോട്ടയം വഴിയും, തിരുവനന്തപുരം-കൊല്ലം റൂട്ടിലും മെമു സര്‍വീസ് ആരംഭിക്കാത്തതില്‍ യാത്രക്കാരുടെ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വീണ്ടും മെമു ഓടിത്തുടങ്ങുമ്ബോള്‍ യാത്രക്കാര്‍ അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.

1. മെമുവില്‍ റിസര്‍വേഷന്‍ ഉണ്ടാകില്ല.
2. എക്സ്പ്രസ് നിരക്കായിരിക്കും ഇപ്പോള്‍ ഈടാക്കുക.3. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല, കൗണ്ടറുകളില്‍ നിന്നും എടുക്കാവുന്നതാണ്.
4. ആഴ്ചയില്‍ ഒരിക്കല്‍ എട്ട് കോച്ചുളള മെമുവും ബാക്കി ദിവസങ്ങളില്‍ 12 കോച്ചുളള മെമുവും ആയിരിയ്ക്കും സര്‍വീസ് നടത്തുക.
5. ഞായറാഴ്ചകളില്‍ എറണാകുളം-ഷൊര്‍ണൂര്‍ മെമു മാത്രമായിരിയ്ക്കും ഓടുക.
6. ഹാള്‍ട്ട് സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകില്ല. താല്‍ക്കാലികമാണ് ഇതെന്നാണ് അറിയിച്ചിരിക്കുന്നത്.
7. കൊല്ലം-ആലപ്പുഴ-കൊല്ലം മെമു മണ്‍റോ തുരുത്ത്, കരുവാറ്റ, തകഴി, പുന്നപ്ര എന്നി സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.
8. ആലപ്പുഴ-എറണാകുളം-ആലപ്പുഴ മെമു തുമ്ബോളി, കലവൂര്‍, തിരുവിഴ, വയലാര്‍, എഴുപുന്ന, അരൂര്‍ ഹാള്‍ട്ടുകളിലും നിര്‍ത്തില്ല.
9. എറണാകുളം-ഷൊര്‍ണൂര്‍-എറണാകുളം മെമു ചൊവ്വര, കൊരട്ടി അങ്ങാടി, ഡിവൈന്‍ ന​ഗര്‍, നെല്ലായി, മുളളൂര്‍ക്കര എന്നി ഹാള്‍ട്ടുകളില്‍ നിര്‍ത്തില്ല.
10. ഷൊര്‍ണൂര്‍-കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമുവിന് വെളളയില്‍, ചേമഞ്ചേരി, വെളളരക്കാട്, ഇരിങ്ങള്‍, നാദാപുരം റോഡ്, മുക്കാലി, ധര്‍മ്മടം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകില്ല.

മെമു സര്‍വീസുകള്‍, സര്‍വീസ് ആരംഭിക്കുന്ന തീയതി

06014 കൊല്ലം - ആലപ്പുഴ, പുലര്‍ച്ചെ 3.30- 5.45 ( മാര്‍ച്ച്‌ 15 മുതല്‍)

06013 ആലപ്പുഴ- കൊല്ലം, വൈകിട്ട് 5.20- 7.25 ( മാര്‍ച്ച്‌ 17 )

06016 ആലപ്പുഴ- എറണാകുളം, രാവിലെ 7.25- 9.00 ( മാര്‍ച്ച്‌ 15)

06015 എറണാകുളം - ആലപ്പുഴ, ഉച്ചയ്ക്ക് 3.40- 5.15 (മാര്‍ച്ച്‌ 17)

06018 എറണാകുളം - ഷൊര്‍ണൂര്‍, വൈകിട്ട് 5.35- 8.50 (മാര്‍ച്ച്‌ 15)

06017 ഷൊര്‍ണൂര്‍ - എറണാകുളം, പുലര്‍ച്ചെ 3.30- 6.50 ( മാര്‍ച്ച്‌ 17)

06023 ഷൊര്‍ണൂര്‍ - കണ്ണൂര്‍, പുലര്‍ച്ചെ 4.30- 9.10 (മാര്‍ച്ച്‌ 16)

06024 കണ്ണൂര്‍- ഷൊര്‍ണൂര്‍, വൈകിട്ട് 5.20- 10.55 (മാര്‍ച്ച്‌ 16)

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha