ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി പരിശോധന നടത്തി : ഫലം അറിഞ്ഞപ്പോള്‍ യുവതി ഞെട്ടി..! - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി പരിശോധന നടത്തി : ഫലം അറിഞ്ഞപ്പോള്‍ യുവതി ഞെട്ടി..!

ഗര്‍ഭം ധരിക്കാനാവാത്തതിന്റെ കാരണം തേടി 25 വയസുള്ള യുവതി മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം. ചൈനയില്‍ നിന്നാണ് ഈ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പരിശോധന ഫലം വന്നപ്പോള്‍ ആണ് താനൊരു പുരുഷനാണെന്ന് യുവതി തിരിച്ചറിയുന്നത്. ജനിതകപരമായി ഇവര്‍ പുരുഷനാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രത്യക്ഷത്തില്‍ സ്ത്രീ ലൈംഗികാവയവമാണെങ്കിലും പുരുഷന്മാരുടെതായ 'Y' ക്രോമസോമാണ് യുവതിക്കുള്ളതെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ പരിശോധനയില്‍ യുവതിക്ക് ഗര്‍ഭാശയമോ അണ്ഡാശയമോ ഇല്ലെന്നും തിരിച്ചറിഞ്ഞു.

ഇത്തരം അവസ്ഥകളുണ്ടാകുന്നത് വളരെ അപൂര്‍വ്വമാണെന്ന് ഡോക്ടര്‍
വ്യക്തമാക്കി.യുവതിയ്ക്ക് ഒരിക്കല്‍ പോലും ആര്‍ത്തവമുണ്ടായിട്ടില്ല. കൗമാരപ്രായത്തില്‍ ആര്‍ത്തവം ഉണ്ടാകാത്തതിനെ തുടര്‍ന്ന് അമ്മ ഒരു ഡോക്ടറെ കാണിച്ചിരുന്നു.

അന്ന് മറ്റുള്ള കുട്ടികളെക്കാള്‍ വളര്‍ച്ച കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞതായി ഓര്‍ക്കുന്നുവെന്ന് യുവതി പറയുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞ് ആര്‍ത്തവം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് ഇക്കാര്യം മറ്റുള്ളവരോട് പറയാന്‍ തന്നെ പേടിയായിരുന്നു. നാണക്കേട് ഓര്‍ത്താണ് ഇത് പുറത്ത് പറയാത്തതെന്നും യുവതി ഡോക്ടറോട് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog