വി​ത്തു​ത്സ​വം തു​ട​ങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ര്‍: ജൈ​വ​ഭൂ​മി നാ​ച്വ​റ​ല്‍ ഫാ​ര്‍​മേ​ഴ്സ് സൊ​സൈ​റ്റി​യും പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് എ​ന്‍​എ​സ്‌എ​സ് യൂ​ണി​റ്റും സം​ഘ​ടി​പ്പി​ക്കു​ന്ന വി​ത്തു​ത്സ​വ​ത്തി​ന് പ​യ്യ​ന്നൂ​രി​ല്‍ തു​ട​ക്ക​മാ​യി. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം 6.30 വ​രെ വി​ത്തു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്പന​യു​മാ​യി ന​ട​ത്തു​ന്ന വി​ത്തു​ത്സ​വം 14ന് ​വൈ​കു​ന്നേ​രം സ​മാ​പി​ക്കും.
പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍ കെ.​വി.​ല​ളി​ത വി​ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മ​ണി​യ​റ ച​ന്ദ്ര​ന്‍ വി​ത്ത് കൈ​മാ​റ്റം ചെ​യ്തു. ജൈ​വ​ഭൂ​മി ചെ​യ​ര്‍​മാ​ന്‍ പി.​പി.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​യ്യ​ന്നൂ​ര്‍ കോ​ള​ജ് ഐ​ക്യു​എ​സി കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​വി.​എം.​സ​ന്തോ​ഷ്, ഫാ. ​ശ്രു​ധി​ന്‍ ക​പ്പൂ​ച്ചി​ന്‍, ടി.​പി. പ​ത്മ​നാ​ഭ​ന്‍, കെ.​വി.​പ​ത്മ​നാ​ഭ​ന്‍, എം.​പി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, കു​ര്യാ​ച്ച​ന്‍ രാ​ജ​ഗി​രി, ക​രു​ണാ​ക​ര​ന്‍ പ​ന​ങ്ങാ​ട്, വി.​സി. വി​ജ​യ​ന്‍,കെ.​പി. വി​നോ​ദ്, എം.​പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജൈ​വ​ക​ര്‍​ഷ​ക​ന്‍ കു​ര്യ​ച്ച​ന്‍ രാ​ജ​ഗി​രി വി​ത്ത് പൊ​തി​കെ​ട്ട​ല്‍ ഡെ​മോ​ണ്‍ സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി.
പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു പി​റ​കി​ല്‍ ജൈ​വ​ഭൂ​മി ക​ര്‍​ഷ​ക​ന്‍റെ ക​ട പ​രി​സ​ര​ത്ത് ത​യാ​റാ​ക്കി​യ വി​ത്തു​പു​ര​യി​ലാ​ണ് വി​ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ള്ള​ന്‍ കി​ഴ​ങ്ങ്, ഗ​ന്ധ​ക​ശാ​ല കാ​ച്ചി​ല്‍, ക​ടു​വാ​ക്ക​യ്യ​ന്‍, പ​രി​ച കോ​ട​ന്‍, പൂ​ക്കി​ഴ​ങ്ങ്, അ​ട​താ​പ്പ്, നൂ​റ​ക്കി​ഴ​ങ്ങ് തു​ട​ങ്ങി 26 ഇ​നം കാ​ച്ചി​ലു​ക​ള്‍ വി​ത്തു​ത്സ​വ​ത്തി​ലു​ണ്ട്. മ​ക്ക​ളെ​പ്പോ​റ്റി,
ആ​റ​ന്‍​മു​ള ക​ണ്ണ​ന്‍ ചേ​മ്ബ് തു​ട​ങ്ങി 10 ഇ​നം ചേ​മ്ബു​ക​ളും ക​രി​മ​ഞ്ഞ​ള്‍, ക​സ്തൂ​രി മ​ഞ്ഞ​ള്‍, ഇ​സ്ര​യേ​ല്‍, സി​ലോ​ണ്‍ മ​ഞ്ഞ​ള്‍ എ​ന്നി​ങ്ങ​നെ 20 ഇ​നം മ​ഞ്ഞ​ളു​ക​ളും ക​രി ഇ​ഞ്ചി, റെ​ഡ് ഇ​ഞ്ചി, മാ​ര​ന്‍ എ​ന്നി​ങ്ങ​നെ ഇ​ഞ്ചി​ക​ളും വി​ത്തു​പു​ര​യി​ലു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha