പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു; സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു; സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇരുവരും എംഎല്‍എ സ്ഥാനം രാജിവെച്ചത്. തൊടുപുഴയില്‍ നിന്നുള്ള എംഎല്‍എയാണ് പി ജെ ജോസഫ്. കടത്തുരുത്തിയില്‍ നിന്നുള്ള എംഎല്‍എയാണ് മോന്‍സ് ജോസഫ്.

കേരളാ കോണ്‍ഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തില്‍ അയോഗ്യതാ പ്രശ്‌നം ഒഴിവാക്കുന്നതിനാണ് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. എംഎല്‍എ പദവി രാജിവെയ്ക്കുന്നതാണ് നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് സ്പീക്കര്‍ക്ക് മുന്നില്‍ രാജിക്കത്ത് സമര്‍പ്പിക്കാന്‍ ഇരുവരും തീരുമാനിച്ചത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog