കൊവിഡ് ചട്ടലംഘനം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കി കെ എസ് യു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

കൊവിഡ് ചട്ടലംഘനം; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കി കെ എസ് യു

മലപ്പുറം: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്ന് തിരികെ നാട്ടിലെത്തിയ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമെന്ന് പരാതി. കെ.എസ്‌.യുവാണ് എം.എല്‍.എയ്‌ക്കെതിരെ ആരോഗ്യമന്ത്രിയ്‌ക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ എം.എല്‍.എ ക്വാറന്റൈനില്‍ പോകാതെ ജനമദ്ധ്യത്തിലിറങ്ങുകയും സ്വീകരണം ഏ‌റ്റുവാങ്ങുകയും ചെയ്‌തു എന്ന് പരാതിയില്‍ പറയുന്നു. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസി‌ഡന്റ് ഹാരിസ് മുത്തൂരാണ് പരാതിക്കാരന്‍.

എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണമെന്നും അന്‍വറിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog