കോട്ടയത്ത് സ്വകാര്യ ബസിന് അടിയിൽപെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

കോട്ടയത്ത് സ്വകാര്യ ബസിന് അടിയിൽപെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കുട്ടിക്കാനത്ത് സ്വകാര്യ ബസിന് അടിയിൽപെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം. പാമ്പനാർ റാണിമുടി സ്വദേശി സുധീഷിന്‍റെ ഭാര്യ രോഹിണി (30)യാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. കുട്ടിക്കാനത്ത് ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം നടന്നത്. കോട്ടയത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ കോഴ്സ് പഠിക്കുകയായിരുന്ന രോഹിണി കോട്ടയത്തു നിന്നും കട്ടപ്പന ബസിൽ കയറി കുട്ടിക്കാനത്ത് ഇറങ്ങുകയായിരുന്നു.

തുടർന്ന് ബസിന്‍റെ മുന്നിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. രോഹിണി ബസിനു മുന്നിലുള്ളത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കണ്ടു നിന്നവരുടെ നിലവിളി കേട്ടപ്പോഴാണ് അപകടം നടന്ന വിവരം ബസ് ഡ്രൈവർ അറിയുന്നത്. അപ്പോഴേക്കും രോഹിണിയുടെ ശരീരത്തിൽ ബസിന്‍റെ ടയർ കയറിയിറങ്ങിയിരുന്നു. ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു ഉണ്ടായത്. ഡ്രൈവർ സുധീഷ് പാമ്പനാറ്റിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog