അത്യുഷ്ണം; വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ വേണ്ട, കാരണം ഇതാണ്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോയമ്ബത്തൂര്‍: അത്യുഷ്ണ വേളയില്‍ വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ച്‌ ഓടുന്നത് അപകടമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചെന്നൈ പോലീസും മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലുണ്ടായ തീപിടിത്ത സംഭവങ്ങളാണ് മുന്നറിയിപ്പിന് കാരണം. ഡല്‍ഹിയിലും ചെന്നൈയിലും വെല്ലൂരിലും കഴിഞ്ഞ ദിവസങ്ങളില്‍ പത്തോളം വാഹനങ്ങള്‍ തനിയെ തീ പിടിച്ചിരുന്നു.

ഉച്ചയ്ക്ക് 12നും 3നും ഇടയിലാണ് ഡ്രൈവിങ്ങില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത്. വാഹനങ്ങള്‍ മണിക്കൂറുകളോളം കഠിന ചൂടില്‍ നിര്‍ത്തിയിട്ട് പെട്ടെന്ന് ഡ്രൈവിംഗ് ചെയ്യുമ്ബോഴും അതീവ ശ്രദ്ധ വേണം. കത്തിയ വാഹനങ്ങളില്‍ പെട്രോള്‍ ടാങ്കിന്റെ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നു കാണപ്പെട്ടത്.അത്യുഷ്ണ സമയത്ത് അമിത വേഗത അപകടമാണെന്ന് ചെന്നൈ പോലീസും പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha