മുന്‍ ഡപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.എ കുര്യന് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നാറില്‍ വെച്ചായിരുന്നു അന്ത്യം.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ജനനം. അച്ഛന് എബ്രഹാം. ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതല്‍ ജോലി രാജി വച്ച് ട്രേഡ് യൂണിയന് രംഗത്ത് സജീവമായി. 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്1965 -66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ല്‍ പീരുമേട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.1980 - 82 ലും 1996 - 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു