കാറിനുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കരുത്, പാവകള്‍ കൊണ്ട് കാഴ്ച മറക്കുന്നതും നിയമവിരുദ്ധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം; ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ വാഹനത്തിനുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം. കാറുകള്‍ക്കുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കിയിടുന്ന പ്രവണത വ്യാപകമായതോടെയാണ് നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയര്‍വ്യൂ ഗ്ലാസുകളിലാണ് അലങ്കാരവസ്തുക്കളും മാലകളുമെല്ലാം സ്ഥാനം പിടിക്കുക. അതു കൂടാതെ പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെയും വെക്കുന്നത് പതിവാണ്. അതും കുറ്റകരമാവും. കുഷനുകള്‍ ഉപയോഗിച്ച്‌ കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്.

കാറുകളിലെ കൂളിങ് പേപ്പറുകളും കര്‍ട്ടനുകളും ഒഴിവാക്കാനും കര്‍ശനനടപടിയെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാന്‍പാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.


 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha