കരുത്തിന്റെ പെണ്‍മൊഴികള്‍, ​വനി​താ​ ​ദി​ന​ത്തില്‍ സിനിമാ​ ​മേ​ഖ​ല​യില്‍ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​സ്‌​ത്രീ​ക​ള്‍​ പറയുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ ​ദി​ന​മാ​ണ്.​ ​സി​നി​മ​യു​ടെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ല്‍​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​സ്‌​ത്രീ​ക​ള്‍​ ​ത​ങ്ങ​ളു​ടെ​ ​ചി​ന്ത​ക​ളും​ ​കാ​ഴ്ച​പ്പാ​ടു​ക​ളും​ ​പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ​ഈ​ ​വ​നി​താ​ദി​ന​ത്തി​ല്‍

ആ​ണി​നേ​ക്കാള്‍ ബു​ദ്ധി​ ​പെ​ണ്ണി​നുണ്ട് ​-​ ​ക​ജോള്‍
എ​ന്നെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ആ​ണും​ ​പെ​ണ്ണും​ ​വ്യ​ത്യ​സ്ത​രാ​ണ്.​ ​ജ​നി​ത​ക​പ​ര​മാ​യി​ ​പെ​ണ്ണി​നേ​ക്കാ​ള്‍​ ​ക​രു​ത്തു​റ്റ​വ​രാ​ണ് ​ആ​ണു​ങ്ങ​ള്‍.​ ​അ​തേ​സ​മ​യം​ ​ആ​ണി​ല്‍​ ​നി​ന്നും​ ​അ​ല്പം​ ​പോ​ലും​ ​താ​ഴെ​യ​ല്ല​ ​പെ​ണ്ണു​മെ​ന്ന് ​ഞാ​ന്‍​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ആ​ണി​നേ​ക്കാ​ള്‍​ ​ബു​ദ്ധി​ശ​ക്തി​ ​പെ​ണ്ണി​നു​ണ്ടെ​ന്നും​ ​ഞാ​ന്‍​ ​വി​ശ്വ​സി​ക്കു​ന്നു.ആത്മ വിശ്വാസമുണ്ടെങ്കില്‍ ഏതു പെണ്ണിനും വിജയിയാകാം.

സിനിമാ രംഗം സ്ത്രീ​ ​ സൗഹൃദ മേഖലയായി മാറണം - വി​ധു​ ​വി​ന്‍​സെ​ന്റ്
പ​ല​ ​ജോ​ലി​ ​മേ​ഖ​ല​ ​പോ​ലെ​ ​സി​നി​മ​ ​മേ​ഖ​ല​യി​ലെ​ ​പ​ല​ ​ജോ​ലി​ക​ളും​ ​പു​രു​ഷ​ ​കു​ത്ത​ക​ക​ളാ​യി​രു​ന്നു​വെ​ന്ന​താ​ണ് ​ഇ​വി​ടെ​ ​സ്ത്രീ​ ​സാ​ന്നി​ദ്ധ്യം​ ​കു​റ​ഞ്ഞ​തി​നു​ള്ള​ ​കാ​ര​ണം.​ഇ​പ്പോ​ഴും​ ​വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ലും​ ​മേ​ക്ക​പ്പി​ലു​മൊ​ക്കെ​യാ​ണ് ​സ്ത്രീ​ ​സാ​ന്നി​ദ്ധ്യം​ ​കാ​ണാ​ന്‍​ ​ക​ഴി​യു​ന്ന​ത്.​ആ​ര്‍​ട്ട് ​വി​ഭാ​ഗ​ത്തി​ലെ​ല്ലാം​ ​ജോ​ലി​ചെ​യ്യു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ള​രെ​ ​കു​റ​വാ​ണ്.​അ​തു​പോ​ലെ​ ​ത​ന്നെ​യാ​ണ് ​സം​വി​ധാ​യ​ക​ ​മേ​ഖ​ല​യി​ലും.​ഇ​പ്പോ​ള്‍​ ​പി​ ​ആ​ര്‍​ ​ഒ​ ​മേ​ഖ​ല​യി​ല്‍​ ​ജോ​ലി​ചെ​യ്യു​ന്ന​ ​സ്ത്രീ​ക​ളു​ണ്ട്.​എ​ന്നാ​ലും​ ​അ​തി​ന്റെ​ ​എ​ണ്ണം​ ​വ​ള​രെ​ ​കു​റ​വാ​ണ്.​ആ​ ​എ​ണ്ണ​ത്തി​ല്‍​ ​കൂ​ട​ണ​മെ​ങ്കി​ല്‍​ ​കു​റ​ച്ച​ധി​കം​ ​സ്ത്രീ​ക​ള്‍​ ​വ​രു​ക​യും​ ​അ​തി​ന​ക​ത്ത് ​സ്ത്രീ​ ​സൗ​ഹൃ​ദ​ ​മേ​ഖ​ല​യാ​യി​ ​ക​രു​താ​ന്‍​ ​പ​റ്റു​ക​യും​ ​വേ​ണം.​ ​അ​ത് ​ഇ​പ്പോ​ഴും​ ​സാ​ധ്യ​മാ​യി​ട്ടി​ല്ല.​അ​തി​നു​ ​കാ​ര​ണം​ ​സി​നി​മ​ ​മേ​ഖ​ല​ ​ഇ​പ്പോ​ഴും​ ​ആ​ണാ​ധി​കാ​രം​ ​നി​ല​നി​ക്കു​ന്നു​ണ്ട് ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​സ്വാ​ഭാ​വി​ക​മാ​യി​ ​ഉ​ണ്ടാ​കു​ന്ന​ ​കു​റ​ച്ച​ധി​കം​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ട്.​എ​ല്ലാ​ ​ത​ര​ത്തി​ലും​ ​വു​മ​ണ്‍​ ​ഫ്ര​ണ്ട്ലി​യാ​യി​ ​വ​ന്നി​ട്ടി​ല്ല.​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തേ​യു​ള്ളു.​എ​ന്നെ​ ​പോ​ലെ​ ​ഉ​ള്ള​വ​രു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ​കൂ​ടു​ത​ല്‍​ ​സ്ത്രീ​ ​സാ​ന്നി​ദ്ധ്യം​ ​ഈ​ ​മേ​ഖ​ല​യി​ല്‍​ ​ഉ​റ​പ്പു​വ​രു​ത്തു​ക​ ​എ​ന്ന​ത് .

ഫെ​മി​നി​സ്റ്റ് എന്ന പേ​രി​ല​ല്ല കാ​ര്യം​​ ​- ത​ബു
ഫെ​മി​നി​സ്റ്റ് ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടാ​ന്‍​ ​ഞാ​ന്‍​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​ഫെ​മി​നി​സം​ ​എ​ന്ന​ ​വാ​ക്കി​നെ​ ​ഞാ​ന്‍​ ​ത​ള്ളി​പ്പ​റ​യു​ന്നു​മി​ല്ല.​ ​പേ​രു​ക​ളേ​ക്കാ​ള്‍​ ​പ്ര​ധാ​നം​ ​പ്ര​വൃ​ത്തി​യാ​ണെ​ന്ന് ​ഞാ​ന്‍​ ​വി​ശ്വ​സി​ക്കു​ന്നു.

ഇന്നത്തെ പെ​ണ്ണ​ുങ്ങള്‍ ശ​ക്ത​രാ​ണ്: ഷീല
ശ​ക്ത​രാ​ണ് ​പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​പെ​ണ്ണു​ങ്ങ​ള്‍.​ ​നി​ല​പാ​ടി​ല്‍​ ​മാ​ത്ര​മ​ല്ല,​ ​കാ​ഴ്ച​പ്പാ​ടി​ലും.​ ​
ഇ​ത് ​കേ​ര​ള​ത്തി​ല്‍​ ​മാ​ത്ര​മ​ല്ല,​ ​ലോ​ക​മെ​മ്ബാ​ടും.​ ​സ്വ​ന്തം​കാ​ലി​ല്‍​ ​നി​ല്‍​ക്ക​ണ​മെ​ന്ന് ​നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തോ​ടെ​യാ​ണ് ​വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കു​ന്ന​തു​ത​ന്നെ.​ ​ആ​രേ​യും​ ​ആ​ശ്ര​യി​ക്കാ​തെ,​ ​ജീ​വി​ക്കാ​ന്‍​ ​ഒ​രു​ ​ആ​ണി​നെ​പോ​ലെ​ ​ക​ഴി​യു​മെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​പെ​ണ്ണു​ങ്ങ​ള്‍.​ ​എ​ല്ലാ​ ​സ്ത്രീ​ക​ളും​ ​ശ​ക്ത​രാ​ണ്.​ ​മു​മ്ബ് ​ഞാ​ന്‍​ ​ഉ​ള്‍​പ്പെ​ടു​ന്ന​ ​സ്ത്രീ​സ​മൂ​ഹം​ ​പേ​ടി​യോ​ടെ​യാ​ണ് ​ത​നി​ച്ച്‌ ​പു​റ​ത്തു​പോ​കു​ന്ന​തും​ ​വ​രു​ന്ന​തും.​ ​പു​തി​യ​ ​പെ​ണ്ണു​ങ്ങ​ള്‍​ക്ക് ​ഭ​യ​മി​ല്ല.​ ​
മു​മ്ബ് ​സി​നി​മ​യി​ല്‍​ ​സ​ഹ​സം​വി​ധാ​യ​ക​യാ​യി​ ​സ്ത്രീ​ ​പ്രാ​തി​നി​ധ്യം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​ന്ന് ​ക്യാ​മ​റ​യു​ടെ​ ​മു​ന്നി​ല്‍​ ​മാ​ത്ര​മാ​യി​രു​ന്നു​ ​പെ​ണ്ണു​ങ്ങ​ള്‍.​ ​ഇ​പ്പോ​ ​സി​നി​മ​യി​ലെ​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​സ്ത്രീ​ ​സാ​ന്നി​ദ്ധ്യമുണ്ട്.​ ​ഞാ​ന്‍​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്ത​പ്പോ​ള്‍​ ​പ​ല​ര്‍​ക്കും​ ​വി​ശ്വ​സി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഇ​ത് ​ഷീ​ല​യോ​ ​എ​ന്നും​ ​ചോ​ദി​ച്ച​വ​രു​ണ്ട്.​ ​രാ​ത്രി​ 12​ ​മ​ണി​ക്ക് ​ഒ​റ്റ​യ്ക്ക് ​ഒ​രു​ ​സ്ത്രീ​ക്ക് ​സു​ര​ക്ഷി​ത​യാ​യി​ ​സ​ഞ്ച​രി​ക്കാ​ന്‍​ ​ക​ഴി​യ​ണം.​ ​ഇ​ത് ​മാ​റു​ന്ന​ ​പു​തി​യ​ ​കാ​ലമാണ്.

വ​നി​താ സംവിധായകര്‍ക്ക് പത്തിരട്ടി റിസ്‌ക്കുണ്ട് - ജെ. ഗീത
ഈ​ ​വ​നി​താ​ ​ദി​ന​ത്തി​ല്‍​ ​ ‌‌ഞാന്‍ സംവിധാനം ചെയ്ത റ​ണ്‍​ ​ക​ല്യാ​ണി​ ​ഇ​ന്ത്യ​യി​ല്‍​ ​മി​ക്ക​യി​ട​ത്തും​ ​പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം.​ലോ​ക​ ​സി​നി​മ​യെ​ടു​ത്തു​ ​നോ​ക്കു​ക​യാ​ണെ​ങ്കി​ലും​ ​വു​മ​ണ്‍​ ​ഫി​ലിം​ ​മേ​ക്കേ​ഴ്‌​സി​ന്റെ​ ​എ​ണ്ണം​ ​കു​റ​വാ​ണ്.​ഇ​ന്ത്യ​ന്‍​ ​സി​നി​മ​യി​ലാ​യാ​ലും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലാ​യാ​ലും​ ​ആ​ ​അ​വ​സ്ഥ​യി​ല്‍​ ​മാ​റ്റം​ ​വ​രു​ന്നി​ല്ല​ .​പ​ല​ ​മേ​ഖ​ല​യി​ലും​ ​സ്ത്രീ​ക​ള്‍​ ​മു​ന്‍​പോ​ട്ട് ​വ​രു​ന്നു​ണ്ടെ​ങ്കി​ലും​ ​സി​നി​മ​ ​മേ​ഖ​ല​യി​ലേ​ക്ക് ​സ്ത്രീ​ക​ള്‍​ ​ക​ട​ന്നു​ ​വ​രു​ന്നി​ല്ല.​കേ​ര​ള​ത്തി​ന്റെ​ ​കാ​ര്യം​ ​എ​ടു​ത്തു​ ​നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍​ ​ പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ളില്‍​ ​വേ​രൂന്നി​യ​താ​ണ്.​ ​അ​വി​ടെ​ ​നി​ന്ന് ​പോരാടി ​മു​ന്നോ​ട്ട് ​വ​രാ​ന്‍​ ​പ​ല​ ​സ്ത്രീ​ക​ള്‍​ക്കും​ ​ക​ഴി​യു​ന്നി​ല്ല​ ​എ​ന്ന​താ​ണ് ​സ​ത്യം.​അ​ങ്ങ​നെ​ ​റി​സ്ക് ​എ​ടു​ത്തു​ ​വ​രു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​വി​ര​ള​മാ​ണ്.
ഞാ​ന്‍​ ​ഒ​രു​ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ​യാ​ണ് ​ക​രി​യ​ര്‍​ ​തു​ട​ങ്ങു​ന്ന​ത്.​അ​വി​ടെ​ ​നി​ന്ന് ​ഡോ​ക്യൂ​മെ​ന്റ​റി​ ​ചി​ത്ര​ങ്ങ​ള്‍​ ​എ​ടു​ത്ത് ​ഫി​ലിം​ ​മേ​ക്കി​ങ്ങി​ലേ​ക്ക് ​ക​ട​ന്നു.2008​ ​ല്‍​ ​അ​ന്താ​രാ​ഷ്ട്ര​ ​അ​വാ​ര്‍​ഡ് ​കി​ട്ടി.​അ​ന്ന് ​മു​ത​ല്‍​ ​സി​നി​മ​ ​ചെ​യ്യു​ന്ന​തി​ന് ​വേ​ണ്ടി​യു​ള്ള​ ​പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.​സ്ത്രീ​ ​കേ​ന്ദ്രി​കൃ​ത​ ​തി​ര​ക്ക​ഥ​ക​ളു​മാ​യി​ ​പ​ല​ ​നി​ര്‍​മാ​താ​ക്ക​ളെ​ ​സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​നി​രാ​ശ​യാ​യി​രു​ന്നു​ ​ഫ​ലം.​പ​ല​രും​ ​ക​ഥ​ ​കേ​ള്‍​ക്കാ​ന്‍​ ​പോ​ലും​ ​വി​സ​മ്മ​തി​ച്ച​ ​അ​വ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ​ ​ഇ​ന്ന് ​അ​തി​ല്‍​ ​നി​ന്ന് ​വ​ലി​യ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്.​ ​ക​ഥ​ ​കേ​ള്‍​ക്കാ​നു​ള്ള​ ​മ​ന​സ് ​കാ​ണി​ക്കു​ന്നു​ണ്ട്.​പ​ന്ത്ര​ണ്ട് ​വ​ര്‍​ഷം​ ​കൊ​ണ്ടു​ണ്ടാ​യ​ ​മാ​റ്റം​ ​അ​താ​ണ്.​
ഒ​രു​ ​സ്ത്രീ​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യാ​ന്‍​ ​ഒ​രു​ങ്ങു​മ്ബോ​ള്‍​ ​മ​റ്റു​ള​ള​വ​ര്‍​ ​എ​ടു​ക്കു​ന്ന​ ​റി​സ്കി​ന്റെ​ ​പ​ത്തി​ര​ട്ടി​ ​എ​ടു​ക്കേ​ണ്ടി​ ​വ​രും.​ ​സി​നി​മ​ ​ചെ​യ്യാ​നു​ള്ള​ ​പ​ണം​ ​ക​ണ്ടെ​ത്തു​ക​ ​അ​ല്ലെ​ങ്കി​ല്‍​ ​നി​ര്‍​മാ​താ​വി​നെ​ ​ക​ണ്ടെ​ത്തു​ക​ ​എ​ന്ന​ത് ​ത​ന്നെ​യാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി.​പ​ല​പ്പോ​ഴും​ ​സ്ത്രീ​ ​സം​വി​ധാ​യ​ക​ര്‍​ ​നേ​രി​ടു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ശ്ന​വും​ ​ഇ​തു​ത​ന്നെ​യാ​ണ് .​ഇ​ന്ന് ​സ്ത്രീ​ ​സം​വി​ധാ​യ​ക​ര്‍​ക്ക് ​സി​നി​മ​ ​ചെ​യ്യാ​ന്‍​ ​സ​ര്‍​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​പു​തി​യ​ ​പ​ദ്ധ​തി​ക​ള്‍​ ​ന​ട​പ്പി​ലാ​ക്കി​യ​ത് ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ​കാ​ണു​ന്ന​ത്.​മാ​റ്റ​ങ്ങ​ള്‍​ ​വ​ര​ട്ടെ.

ന്യാ​യ​മാ​യ​ ​വേ​ത​നം​ ​ല​ഭി​ക്കാ​റു​ണ്ട് - സ​മീ​റ​ ​സ​നീ​ഷ്
ഞാ​ന്‍​ ​സി​നി​മ​ ​മേ​ഖ​ല​യി​ലേ​ക്ക് ​വ​രു​മ്ബോ​ള്‍​ ​വ​സ്ത്രാ​ല​ങ്കാ​ര​ ​രം​ഗ​ത്ത് ​അ​ധി​കം​ ​സ്ത്രീ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല​ .​പ​തി​നൊ​ന്ന് ​വ​ര്‍​ഷ​മാ​യി​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടു​ണ്ട്.​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ള്‍​ ​ചെ​യ്താ​ണ് ​ക​രി​യ​ര്‍​ ​തു​ട​ങ്ങി​യ​ത്.​സി​നി​മ​ ​ചെ​യ്യാ​ന്‍​ ​ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു.​ ​സി​നി​മ​ ​വി​ദൂ​ര​മാ​യി​ ​നി​ല്‍​ക്കു​ന്ന​ ​ഒ​രി​ടം​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​ആ​ദ്യ​ ​സി​നി​മ​ ​ക​ഴി​ഞ്ഞ​പ്പോ​ള്‍​ ​ഒ​രു​ ​കു​ടും​ബം​ ​പോ​ലെ​യാ​ണ് ​തോ​ന്നി​യ​ത്.​ഇ​പ്പോ​ള്‍​ ​നൂ​റ്റ​മ്ബ​തോ​ളം​ ​സി​നി​മ​ക​ള്‍​ ​ചെ​യ്തു.​ ​ഇ​തു​വ​രെ​യും​ ​സ്ത്രീ​യാ​ണെ​ന്ന​ ​ത​ര​ത്തി​ല്‍​ ​വേ​ര്‍​ത്തി​രി​വ് ​അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല.​ ​സി​നി​മ​ ​എ​ന്ന​ത് ​ഒ​രു​ ​കൂ​ട്ടാ​യ്മ​യാ​ണ്.​ ​സ്ത്രീ​ക​ള്‍​ക്ക് ​ജോ​ലി​ ​ചെ​യ്യാ​ന്‍​ ​പ​റ്റാ​ത്ത​ ​ഇ​ട​മാ​ണ് ​സി​നി​മ​ ​എ​ന്ന് ​ പലരും പറഞ്ഞിരുന്നു. പ​ക്ഷേ​ ​ഞാ​ന​തി​നോ​ട് ​പൂ​ര്‍​ണ​മാ​യി​ ​വി​യോ​ജി​ക്കു​ന്നു.​അ​തു​പോ​ലെ​ ​ന്യാ​യ​മാ​യ​ ​വേ​ത​ന​വും​ ​സി​നി​മ​ ​മേ​ഖ​ല​ ​ഉ​റ​പ്പു​ ​ന​ല്‍​കു​ന്നു​ണ്ട്.

ല​ക്ഷ്യ​ത്തി​ല്‍​ ​നി​ന്ന് വ്യ​തി​ച​ലി​ക്ക​രു​ത് -​ ​ദീ​പി​ക​ ​പ​ദു​ക്കോണ്‍
ഒ​രി​ക്ക​ലും​ ​നി​ങ്ങ​ള്‍​ ​ല​ക്ഷ്യ​ത്തി​ല്‍​ ​നി​ന്ന് ​വ്യ​തി​ച​ലി​ക്ക​രു​ത്.​ ​പ​ല​രും​ ​നി​ങ്ങ​ളെ​ ​ഇ​ടി​ച്ച്‌ ​താ​ഴ്‌​ത്താ​നും​ ​പി​ന്നി​ലേ​ക്ക് ​വ​ലി​ക്കാ​നും​ ​ശ്ര​മി​ക്കും.​ ​ത​ക​ര്‍​ച്ച​യു​ടെ​യും​ ​വി​ട്ടു​ക​ള​യേ​ണ്ടി​വ​രു​ന്ന​തി​ന്റെ​യും​ ​ഇ​രു​ണ്ട​ ​നാ​ളു​ക​ളി​ലൂ​ടെ​ ​നി​ങ്ങ​ള്‍​ ​ക​ട​ന്നു​പോ​കേ​ണ്ടി​ ​വ​ന്നേ​ക്കാം.​ ​പ​ക്ഷേ​ ​ഒ​രി​ക്ക​ലും​ ​ആ​ത്മ​വി​ശ്വാ​സം​ ​ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്.​ ​തെ​റ്റു​ക​ള്‍​ ​സം​ഭ​വി​ച്ചേ​ക്കാം.​ ​പ​ക്ഷേ​ ​പ​ത​റ​രു​ത്.​ ​മ​ന​സ്സി​ന് ​ക​രു​ത്തും​ ​ദി​ശാ​ബോ​ധ​വു​മു​ണ്ടെ​ങ്കി​ല്‍​ ​വി​ജ​യം​ ​നി​ങ്ങ​ളെ​ ​തേ​ടി​യെ​ത്തു​ക​ ​ത​ന്നെ​ ​ചെ​യ്യും.

സ്ത്രീ​ ​സം​വി​ധാ​യ​ക​രു​ടെ​ ​ സി​നി​മ​ക​ള്‍​ ​വ​ര​ട്ടെ - കാവ്യാ പ്രകാശ്
സി​നി​മ​ ​മേ​ഖ​ല​യി​ല്‍​ ​സ്ത്രീ​ ​സം​വി​ധാ​യ​ക​രും​ ​സ്ത്രീ​ ​ടെ​ക്‌​നീ​ഷ്യ​ന്മാ​രും​ ​കു​റ​വാ​ണ്.​ ​അ​തി​ല്‍​ ​വ​ലി​യൊ​രു​ ​മാ​റ്റം​ ​വ​ര​ണ​മെ​ന്ന് ​അ​തി​യാ​യി​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ന്‍.​ ​അ​ണി​യ​റ​യു​ടെ​ ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​സ്ത്രീ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​റ​പ്പു​ ​വ​രു​ത്ത​ണം.​ ​ഞാ​ന്‍​ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് ​കാ​ലെ​ടു​ത്തു​ ​വ​ച്ച​പ്പോ​ള്‍​ ​ന​ല്ല​ ​സ​പ്പോ​ര്‍​ട്ടാ​ണ് ​ല​ഭി​ച്ചി​രു​ന്ന​ത്.​വാങ്ക് എന്ന എ​ന്റെ​ ​ ആദ്യ സിനിമയുടെ തി​ര​ക്ക​ഥ​ ാകൃ​ത്ത് ​ഷ​ബാ​ന​ ​മു​ഹ​മ്മ​ദായിരുന്നു.​ ​മൊ​ത്ത​ത്തി​ല്‍​ ​ഒ​രു​ ​പെ​ണ്‍​ ​സി​നി​മ​യാ​ണ് ​വാ​ങ്ക്.​ ​ചി​ത്ര​ത്തി​ന് ​നി​ര്‍​മാ​താ​വി​നെ​ ​അ​ന്വേ​ഷി​ച്ചു​ ​ക​ണ്ടെ​ത്തു​ന്ന​തി​ന് ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​ക​ള്‍​ ​നേ​രി​ട്ടി​രു​ന്നു.​ഇ​തൊ​രു​ ​സ്ത്രീ​പ​ക്ഷ​ ​സി​നി​മ​യാ​യി​രു​ന്നു​വെ​ന്ന​ത് ​ത​ന്നെ​യാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.​

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha