നേമം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

നേമം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി ∙ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍, നേമത്ത് കെ. മുരളീധരന്‍ എംപി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നു സൂചന. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മല്‍സരത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും മല്‍സരിക്കുമെന്നും വിവരമുണ്ട്. പട്ടാമ്ബി, നിലമ്ബൂര്‍ ഒഴികെയുള്ള സീറ്റുകളില്‍ പ്രഖ്യാപനം ഇന്ന് നടക്കും.

അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലം അടുത്തിടെ മികച്ച പോരാട്ടത്തിലൂടെ കൈക്കലാക്കിയ കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog