സി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 19 March 2021

സി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വത്യാസം ധര്‍മ്മടത്തെ വിഷയത്തില്‍ അവസാനിച്ചു. ധര്‍മ്മടത്തെ സ്ഥാനാര്‍ഥി സി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു. കെ.പി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ച്‌ കത്ത് നല്‍കി. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് കത്ത് ലഭിച്ചത്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ആളാണ് രഖുനാഥ്‌. അദ്ദേഹം ഇന്നലെ നാമനി‍ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ ഇത് അംഗീകരിച്ചിരുന്നില്ല.

കെ. സുധാകരനെ ആണ് മണ്ഡലത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ അദ്ദേഹം ഇതില്‍ നിന്ന് പിന്മാറിയപ്പോള്‍ രഘുനാഥനെ ആണ് പകരക്കാരനായി ജില്ലാ നേതൃത്വം തീരുമാനിച്ചത്.എന്നാല്‍ തനിക്ക് രഘുനാഥ് പത്രിക കൊടുത്തകാര്യം അറിയില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പളി ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുകയും അദ്ദേഹത്തിന് ചിഹ്നം അനുവദിക്കുകയും ചെയ്തു.

ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കണമെന്നാണ് മുല്ലപ്പളി നേരത്തെ അറിയിച്ചിരുന്നത്. എന്തന്നാല്‍ പ്രാദേശിക നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ അമര്‍ഷം മൂലമാണ് രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog