ധര്‍മ്മടം മുഖ്യമന്ത്രി പിണറായി വിജയനെ ധര്‍മ്മ സങ്കടത്തിലാക്കുമോ? തുടര്‍ ഭരണം എന്ന പിണറായിയുടെ സ്വപ്നത്തെ പി. ജയരാജനും അദ്ദേഹത്തിന്റെ അണികളും ചേര്‍ന്ന് വെട്ടുമോ?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ധര്‍മ്മടം മുഖ്യമന്ത്രി പിണറായി വിജയനെ ധര്‍മ്മ സങ്കടത്തിലാക്കുമോ? തുടര്‍ ഭരണം എന്ന പിണറായിയുടെ സ്വപ്നത്തെ പി. ജയരാജനും അദ്ദേഹത്തിന്റെ അണികളും ചേര്‍ന്ന് വെട്ടുമോ?

2011 ല്‍ വി എസ് അച്ചുതാനന്ദന്റെ തുടര്‍ഭരണത്തെ പിണറായി വെട്ടിയത് പോലെ 2021 ല്‍ പിണറായി വിജയന്റെ തുടര്‍ ഭരണത്തെ ജയരാജന്‍ വെട്ടുമോ എന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്.



കേരളത്തിലെ ചില ഒറിജിനല്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഉണ്ടായിരുന്ന ഈ സംശയം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലേക്കും കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു.മന്ദമാരുതനായി തുടങ്ങിയ കാറ്റ് മലബാറിലാകെ വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.ചാനല്‍ സര്‍വേകളില്‍ മലബാര്‍ മുഴുവന്‍ സി പിഎം പിടിക്കുമെന്ന സര്‍വേ ഫലം പുറത്തുവിടുമ്ബോള്‍ വരട്ടെ, കാണിച്ചുതരാം എന്ന മട്ടിലാണ് മലബാറിലെ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകള്‍ പ്രതികരിക്കുന്നത്. അവര്‍ പി.ജയരാജന്‍ എന്ന അനിഷേധ്യ നേതാവിന്റെ അണികളാണ്.അതിന്റെ ആദ്യ ഷോക്ക് ട്രീറ്റ്‌മെന്റ് ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് കിട്ടി.



മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലായിരുന്നു തുടക്കം. ഇവിടെ പി ജയരാജനെ വാഴ്ത്തി കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചു.. ഉറപ്പാണ് എല്‍ ഡി എഫ്, ഉറപ്പാണ് കേരളം എന്നിങ്ങനെ സി പി എം വാഴ്ത്തി പാടുമ്ബോഴാണ് ഞങ്ങളുടെ ഉറപ്പാണ് പി ജെ എന്ന് ബോര്‍ഡ് സ്ഥാപിച്ചത്.

ബോര്‍ഡ് സ്ഥാപിച്ചത് പോരാളികള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മടത്തെ സിപിഎം ശക്തി കേന്ദ്രമായ ആര്‍വി മൊട്ടയിലെ റോഡരികിലാണ് ജയരാജന്റെ രണ്ട് ചിത്രങ്ങളോട് കൂടിയ ബോര്‍ഡ്. ബോര്‍ഡിനെക്കുറിച്ച്‌ പാര്‍ട്ടി നേതൃത്വമോ പി ജയരാജനോ ഇത് വരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച്‌ രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ വിമര്‍ശനവുമായി പി ജെ ആര്‍മി എന്ന ഫേസ്ബുക്ക് കൂട്ടായ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സംഘത്തെ ജയരാജന്‍ തന്നെ തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിരാശനാണ് പി.ജയരാജന്‍.

പി.ജയരാജനെ നശിപ്പിച്ചത് പിണറായിയാണെന്ന ചിന്തയിലാണ് പി.ജെ. ആര്‍മി. അതിന് മറുപടി നല്‍കാനുള്ള മുഹൂര്‍ത്തമായി അവര്‍ നിയമസഭാ തെരഞ്ഞടുപ്പിനെ കാണുന്നു.



കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെയാണ് ജയരാജന്‍ കൂടുതല്‍ നിരാശനായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായി തീരുമാനം വരാന്‍ വേണ്ടത്ര ശുഷ്‌കാന്തി പിണറായി സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ലെന്ന് ജയരാജന്‍ കരുതുന്നു.

ഒരു കാലത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ആകുമെന്ന് കരുതിയിരുന്ന ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ കുറ്റിയടിച്ചത് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളാണെന്ന് ജയരാജന്റെ ആരാധകര്‍ വിശ്വസിക്കുന്നു. അതില്‍ സത്യമില്ലെന്ന് ആര്‍ക്കും പറയാനാവാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.



2021 ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പി. ജയരാജന്‌ഹൈക്കോടതിയില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് അദ്ദേഹം വിധി വരുന്നതു വരെയും കരുതിയിരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച്‌ വടകരയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതോടെ നിരാശനായി മാറിയ ജയരാജന്‍ സാന്ത്വന ചികിത്സാ രംഗത്ത് സജീവമായിരുന്നു.

കതിരൂര്‍ മനോജ് വധ കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും സിബിഐ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയതില്‍ അപാകതയില്ലെന്നുമുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇത് ജയരാജന് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha