ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 4 March 2021

ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം



മസ്‌കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഒമാനിലെ ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരമണിയോടെയാണ് അപകടം. വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.

ഫുഡ് സ്റ്റഫ് കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാര്‍ഥം ഇബ്രിയിലെത്തിയ ആഷിര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആഷിര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. യൂസുഫാണ് പിതാവ്. നഫീസയാണ് മാതാവ്. ഭാര്യയും കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog