സംശയ രോഗം; ഭാര്യയുടെ സ്വകാര്യഭാഗം അലൂമിനിയം നൂലുപയോഗിച്ച്‌ തുന്നിച്ചേര്‍ത്തു, ഭര്‍ത്താവ് അറസ്റ്റില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 22 March 2021

സംശയ രോഗം; ഭാര്യയുടെ സ്വകാര്യഭാഗം അലൂമിനിയം നൂലുപയോഗിച്ച്‌ തുന്നിച്ചേര്‍ത്തു, ഭര്‍ത്താവ് അറസ്റ്റില്‍

ലഖ്‌നൗ :സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയോട് ഭര്‍ത്താവിന്റെ കൊടും ക്രൂരത. 22കാരിയായ ഭാര്യയുടെ സ്വകാര്യഭാഗം അലൂമിനിയം കമ്ബി ഉപയോഗിച്ച്‌ തുന്നിച്ചേര്‍ത്ത 25കാരനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപുരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം.

ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് കരുതിയാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത്. ഭാര്യയെ മര്‍ദ്ദിച്ച്‌ അവശയാക്കിയ ഭര്‍ത്താവ് സ്വകാര്യഭാഗം അലൂമിനിയം കമ്ബി ഉപയോഗിച്ച്‌ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഭാര്യ അലറി വിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടുവേദന സഹിക്കവയ്യാതെ യുവതി അമ്മയെ വിളിച്ചുവരുത്തി. അമ്മയാണ് സംഭവം പൊലീസിനെ അറിയിച്ചത്. ആംബുലന്‍സിലാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് നടത്തിയ തിരച്ചിലില്‍ യുവാവ് അറസ്റ്റിലായി.

ഭാര്യക്ക് ഗ്രാമത്തിലെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പലതവണ ബന്ധത്തെ വിലക്കിയെങ്കിലും ഭാര്യ വകവെക്കാഞ്ഞതോടെ അലൂമിനിയം കമ്ബി കൊണ്ട് സ്വകാര്യ ഭാഗം തുന്നിച്ചേര്‍ക്കുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. യുവതി അമ്മയുടെയും മറ്റൊരു സ്ത്രീയുടെയും സഹായത്തോടെ ആശുപത്രിയിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog