ഖത്തറില്‍ നിന്ന്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ ആറുമാസത്തിനുള്ളില്‍ മടങ്ങിവന്നാല്‍ ക്വാറന്‍റീന്‍ വേണ്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദോഹ: ഖത്തറില്‍ നിന്ന്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തുന്നവര്‍ക്ക്​ ഇനി ക്വാറന്‍റീന്‍ വേണ്ട. നേരത്തേ ഇത്​ മൂന്നുമാസമായിരുന്നു. പൊതുജനാരോഗ്യമന്ത്രാലയം ഈ കാലയളവ്​ ആറുമാസമാക്കി നീട്ടി ക്വാറന്‍റീന്‍ നയത്തില്‍ മാറ്റംവരുത്തുകയായിരുന്നു. ഇന്ത്യയടക്കമുള്ള കോവിഡ്​ ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന്​ വരുന്നവര്‍ക്ക്​ ഖത്തറില്‍ ഏഴ്​ദിവസം ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുറത്തിറക്കുന്നുണ്ട്​. സാഹചര്യങ്ങള്‍ വിലയിരുത്തിയാണ്​ ഇത്തരത്തിലുള്ള ​ഗ്രീന്‍ ലിസ്​റ്റ്​ പുറത്തിറക്കുന്നത്​. ഇൗ പട്ടികയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നിലവിലില്ല.ഈ രാജ്യക്കാര്‍ ഖത്തറില്‍ വരികയാണെങ്കില്‍ അവര്‍ക്ക്​ ഏഴുദിവസം ഹോട്ടല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണ്​. ആറാംദിനം കോവിഡ്​ പരിശോധന നടത്തി നെഗറ്റീവ്​ ആയാല്‍ മാത്രമേ പുറത്തിറങ്ങാനാകൂവെന്നതാണ്​ നിലവിലെ ചട്ടം.

എന്നാല്‍ ഖത്തറില്‍ നിന്ന്​ കോവിഡ്​ വാക്​സിന്‍െറ രണ്ട്​ ഡോസും സ്വീകരിച്ചുകഴിഞ്ഞവര്‍ക്ക്​ ഇതില്‍ ഇളവുനല്‍കുകയാണ്​ ചെയ്യുന്നത്​. ഇവര്‍ കോവിഡ് പോസിറ്റീവായ രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയാലും ക്വാറന്‍റീന്‍ ആവശ്യമില്ല. എന്നാല്‍ ഖത്തറിലെത്തുമ്ബോള്‍ കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റു രാജ്യങ്ങളില്‍ നിന്ന്​ വാക്സിന്‍ എടുത്തവര്‍ക്ക് നിലവിലെ ക്വാറന്‍റീന്‍ ഇളവ്​ ലഭ്യമല്ല.

വാക്​സിന്‍ എടുത്താല്‍ നാട്ടില്‍ പോകാന്‍ 14 ദിവസം കഴിയേണ്ടതില്ല. രണ്ടാംഡോസും സ്വീകരിച്ച ഉടന്‍ തന്നെ പുറത്തുപോകാം. ഖത്തറില്‍ നിന്ന്​ മാത്രം വാക്സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തിന് പുറത്തുപോയി ആറുമാസത്തിനുള്ളില്‍ തിരിച്ചെത്തിയാലാണ്​ ക്വാറന്‍റീന്‍ ആവശ്യമില്ലാത്തത്​. രണ്ടാംഡോസ്​ സ്വീകരിച്ച്‌​ 14 ദിവസത്തിന്​ ശേഷമുള്ള ആറുമാസമാണ്​ കണക്കാക്കുക. ആറുമാസത്തിന്​ ശേഷമാണ്​ തിരിച്ചെത്തുന്നതെങ്കിലും ക്വാറന്‍റീന്‍ വേണം. ഒരാള്‍ വാക്​സിന്‍ രണ്ട്​ഡോസും സ്വീകരിച്ച്‌​ നാട്ടില്‍ പോയി 14 ദിവസത്തിനുള്ളിലാണ്​ ഖത്തറിലേക്ക്​ തിരിച്ചുവരുന്നതെങ്കില്‍ അയാള്‍ക്കും​ ക്വാറന്‍റീന്‍ വേണം. രണ്ട് ഡോസും സ്വീകരിച്ച്‌ രണ്ടാഴ്ച കഴിഞ്ഞാലാണ് ശരീരത്തില്‍ രോഗപ്രതിരോധ ശേഷി രൂപപ്പെടുന്നത് എന്നതിനാലാണ് ഈ കാലയളവ്.

ഇത്തരത്തിലുള്ള മാതാപിതാക്കളുടെ കൂടെ വരുന്ന 16 വയസുവരെയുള്ള കുട്ടികളെ ഹോട്ടല്‍ ക്വാറന്‍റീനിന്ന്​ ഒഴിവാക്കിയിട്ടുമുണ്ട്​. ഖത്തറില്‍ നിന്ന്​ കോവിഡ്​ വാക്​സിന്‍െറ രണ്ടുഡോസും സ്വീകരിച്ച മാതാപിതാക്കള്‍​െക്കാപ്പം ഖത്തറിലേക്ക്​ വരുന്ന കുട്ടികള്‍ക്കാണിത്​ ബാധകമാവുക. ഇവര്‍ക്ക്​ ഏഴ്​ ദിവസം ഹോം ക്വാറന്‍റീന്‍ മതി. നിലവില്‍ കുട്ടികള്‍ക്ക്​ വാക്​സ​ിന്‍ നല്‍കുന്നില്ല. ഇതിനാലാണ്​ 16 വയസിന്​ താഴെയുള്ള ഇത്തരം കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്‍റീന്‍ ഒഴിവാക്കിയത്​. എന്നാല്‍ 16 വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ഖത്തറിലേക്ക്​ വരികയാണെങ്കില്‍ ഇവര്‍ യാത്ര പുറ​ െപ്പടുന്നതിന്​ മുമ്ബ്​ 'വെല്‍കം ഹോം പാക്കേജ്​' ബുക്ക്​ ചെയ്യുകയും നിലവില്‍ വെബ്​സൈറ്റിലുള്ള അതേ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വാക്​സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതേ മാനദണ്ഡമാണ്​ പാലിക്കേണ്ടത്​.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha