ജീര്‍ണിച്ച മൃതശരീരത്തിലെ ഒരൊറ്റ മുടിനാരില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ചു.!! ലോകത്തെ അമ്ബരപ്പിച്ച്‌ ദുബായ് പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കടലില്‍ നിന്നും കണ്ടെത്തിയ ജീര്‍ണ്ണിച്ച ശവശരീരത്തിന്റെ മുഖം, പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച്‌ ത്രിമാന രൂപത്തില്‍ പുനഃ സൃഷ്ടിച്ച്‌ ദുബായ് പോലീസ്. 35 നും 45 നും ഇടയില്‍ പ്രായം തോന്നുന്ന ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 901 എന്ന നമ്ബറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണര്‍മാര്‍ ( ദുര്‍മരണവിചാരണാധികാരികള്‍ ), ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പിലെ പ്രൊഫഷണലുകള്‍ എന്നിവരടങ്ങിയ ഒരു ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഡിജിറ്റല്‍ ഫേഷ്യല്‍ പുനര്‍നിര്‍മ്മാണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ മരണപ്പെട്ടയാളുടെ മുഖം വ്യക്തമാക്കിയത് എന്നാണ് ഫോറന്‍സിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോഅഹമ്മദ് ഈദ് അല്‍ മന്‍സൂരി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മാസങ്ങള്‍ക്കു മുന്‍പാണ് ഈ മൃതദേഹം കണ്ടെടുത്തത്. കടല്‍വെള്ളത്തിലെ ജീവികളുമായുള്ള സമ്ബര്‍ക്കത്താലും കാലാവസ്ഥ വ്യതിയാനത്താലും, മൃതശരീരം ഒരുപാട് അഴുകിയ നിലയിലായിരുന്നു. അതിനാല്‍ത്തന്നെ, ഫിംഗര്‍പ്രിന്റ് എടുക്കുക അസാധ്യമായിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ പല ടെസ്റ്റുകളും നടത്തിയാണ് അയാളുടെ ത്വക്കിന്റെ നിറം ഏഷ്യക്കാരുടേതിന് സമാനമായ ബ്രൗണ്‍ നിറമാണെന്ന് സ്ഥിരീകരിച്ചത്. അഴുകിയ മൃദദേഹത്തിലുണ്ടായിരുന്ന ഒരേയൊരു മുടിനാരിഴ ആധാരമാക്കി 3 സെന്റിമീറ്റര്‍ നീളമുള്ള കട്ടിയുള്ള മുടിയാണെന്ന് നിര്‍ണ്ണയിച്ചു.

ഓസ്റ്റിയോപ്പതി, പെല്‍വിക് ഒസ്ടിയോമെട്രി എന്നിവയുടെ സഹായത്താല്‍ അദ്ദേഹത്തിന്‍റെ പ്രായവും കണക്കാക്കാന്‍ സാധിച്ചു. ത്വക്കിന്റെ കനം, കണ്ണിന്റെ നിറം തുടങ്ങിയ എല്ലാ നിര്‍ണ്ണായക വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ട്. ഇവര്‍ വിഷ്വല്‍ എവിഡന്‍സ് അനാലിസിസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. തലയുടെയും തലയോട്ടിയുടെയും എക്സ് റേയും, ത്രിമാന സ്കാനും എടുത്തശേഷം സാങ്കേതികവിദ്യയുപയോഗിച്ച്‌ മുഖത്തിന്റെ പൂര്‍ണ്ണരൂപം സൃഷ്ടിക്കുകയായിരുന്നു എന്നാണ്, വിഷ്വല്‍ എവിഡന്‍സ് അനാലിസിസ് വിഭാഗം മേധാവി മേജര്‍ ഡോ. ഹമദ് അല്‍ അവാര്‍ പറഞ്ഞത്. 2007 മുതല്‍ പോലീസ് ഡിജിറ്റല്‍ ഫേഷ്യല്‍ പുനര്‍നിര്‍മ്മാണ രീതി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha