ലക്ഷങ്ങളുടെ കുഴല്‍പണവുമായി ഒരാള്‍ അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോഴിക്കോട്: ഏഴ് ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പൊലീസ് പിടിയില്‍. കൊടുവളളി ആവിലോറ കിഴക്കേനച്ചിപൊയില്‍ മനാസ് എന്ന മജീദി(51) നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്ന് താമരശേരി ഡിവൈഎസ്പി എന്‍ സി സന്തോഷ്, ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്‌ഐ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയിരിക്കുന്നത്.

കൊടുവള്ളിയില്‍ നിന്നും അടിവാരം, താമരശേരി പ്രദേശങ്ങളില്‍ നല്‍കാനായി പോവുകയായിരുന്ന മജീദിനെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചുങ്കം പെട്രോള്‍ ബങ്കിന് അടുത്ത് വെച്ചാണ് പിടികൂടിയത്. മുന്‍പ് ഇയാളുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നതായും പൊലീസ് പറഞ്ഞുസ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, വികെ സുരേഷ്, സിഎച്ച്‌ ഗംഗാധരന്‍, സിപിഒമാരായ ഷാജി, സജേഷ്, ലിനീഷ്, ഷൈജല്‍ തുടങ്ങിയ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha