ലൈറ്റ്ഹൗസുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും; കപ്പലോട്ടത്തിന് പുതിയ സാങ്കേതികവിദ്യകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലൈറ്റ് ഹൗസുകള്‍ക്ക് പകരം ജലയാനങ്ങളുടെ ഗതി നിയന്ത്രിക്കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ക്ക് അവസരം നല്‍കുന്ന മറൈന്‍ എയ്ഡ്സ് ടു നാവിഗേഷന്‍ ബില്‍ 2021 ലോക്സഭ പാസാക്കി. 90 വര്‍ഷം മുന്‍പ് ബ്രിട്ടീഷ് ഭരണ കാലത്ത് കൊണ്ടുവന്ന നിയമമാണ് ഭേദഗതി ചെയ്യുന്നത്. പുതിയ ബില്‍ നിയമമാകുന്നതോടെ വെറും സ്മാരകങ്ങളായി മാറുന്ന ലൈറ്റ് ഹൗസുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രങ്ങളുമാക്കി മാറ്റുമെന്ന് കേന്ദ്ര ഷിപ്പിംഗ് തുറമുഖ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് ആകെ 195 ലൈറ്റ് ഹൗസുകളാണുള്ളത്. ലൈറ്റ്ഹൗസുകളുടെ നിയന്ത്രണമുള്ള ലൈറ്റ്ഹൗസസ് ആന്‍ഡ് ലൈറ്റ് ഷിപ്പ്സ് ഡയറക്‌ടര്‍ ജനറല്‍ ഓഫീസിന് പുതിയ ബില്ലില്‍ കൂടുതല്‍ അധികാരങ്ങളും പരിശീലനമടക്കം ദൗത്യങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്.ഡല്‍ഹി ലഫ്. ജനറലിന് കൂടുതല്‍ അധികാരങ്ങള്‍ ഉറപ്പാക്കുന്ന നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഒഫ് ഡല്‍ഹി ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. കഴിഞ്ഞ ദിവസം രാജ്യസഭയും ഇന്നലെ ലോക്‌സഭയും ബില്ലിന് അംഗീകാരം നല്‍കി. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിന് മുന്‍പ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന വ്യവസ്ഥയാണ് ബില്ലിനെ ശ്രദ്ധേയമാക്കുന്നത്. ഡല്‍ഹി സര്‍ക്കാരിന് മൂക്കുകയറിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന രാഷ്‌ട്രീയ ആയുധമാണെന്ന് ആരോപിച്ച്‌ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. എന്നാല്‍ ആരോപണം തള്ളിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി നിയമത്തിലെ ചില കുറവുകള്‍ നികത്താനാണ് ഭേദഗതിയെന്നും ലെഫ്റ്റനന്റ് ഗവര്‍ണറുമായി ചര്‍ച്ച ചെയ്‌ത് കാര്യങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha