സി.ബി.ഐയോട് പോലും പോടാ പുല്ലെയെന്ന് പറയാനുള്ള ചങ്കുറ്റം : കഴുത്തില്‍ വെടിയുണ്ട കൊണ്ടിട്ടും തളരാത്ത പോരാട്ടവീര്യം : ഇ.പി ജയരാജനെന്ന കണ്ണൂരിലെ കരുത്തന്‍ സി.പി.എമ്മിന്റെ അമരത്തേക്കെങ്കില്‍..!!!

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: പിണറായിക്കും കോടിയേരി ക്കും ശേഷം സി.പി.എമ്മിന് കണ്ണൂരില്‍ നിന്നും മറ്റൊരു അമരക്കാരന്‍ കുടി വരുന്നു. മന്ത്രി
ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായേക്കുമെന്ന വ്യക്തമായ സൂചനയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നും ഉയരുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.പി ജയരാജന്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയുണ്ടായതോടെ നിര്‍ണായകഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം ഇപി ക്ക് തന്നെയായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഇ.പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയിലേക്ക് വരുന്നതോടെ ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ ഉത്തരവാദിത്വമുള്ള എ.വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറുടെ മുഴുവന്‍ സമയ ചുമതലയിലേക്ക് വന്നേക്കും.

മക്കള്‍ വിവാദത്തില്‍പ്പെട്ട് പാര്‍ട്ടിയില്‍ നിന്നും അരികുവത്ക്കരിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണനു ശേഷം മറ്റൊരു കണ്ണുരുകാരന്‍ തന്നെ സി.പി.എമ്മിന്റെ അമരത്തേക്ക് വരുന്നതോടെ സി.പി.എമ്മിന്റെ കടിഞ്ഞാണ്‍ തല്‍ക്കാലം കൈവിടാന്‍ ഒരുക്കമല്ലെന്ന വ്യക്തമായ സുചനയാണ് കണ്ണൂര്‍ ലോബി നല്‍കുന്നത്.


മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തരിലൊരാളായി അറിയപ്പെടുന്ന ഇ.പി.ജയരാജന്റെ തന്റെ മുന്‍ഗാമിയായ കോടിയേരി ബാലകൃഷ്ണന്റെ തളര്‍ച്ചയോടെ ഗതിവേഗം വര്‍ധിച്ചു. ബിനീഷ് കോടിയേരിയെപ്പോലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്നാ സുരേഷുമായി ബന്ധം പുലര്‍ത്തിയിരുന്നവരില്‍ ഇ.പിയുടെ മകന്‍ ജയ്സന്‍ ജയരാജിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും പിന്നീടതൊക്കെ ഒതുങ്ങുകയായിരുന്നു.


പിന്നീട് ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാടുകാരനായ അനുപ് മുഹമ്മദിനും കൂട്ടാളികള്‍ക്കും സാമ്ബത്തികസഹായം ചെയ്തുവെന്ന കേസില്‍ അഗ്രഹാര ജയിലില്‍ റിമാന്‍ഡിലായതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന് മാറി നില്‍കേണ്ടിയും വന്നു.


ചികിത്സയുടെ കാരണം പറഞ്ഞാണ് കോടിയേരി മാറി നിന്നതെങ്കിലും രോഗവിമുക്തനായ അദ്ദേഹത്തിന് വീണ്ടും ചുമതല നല്‍കാന്‍ കേന്ദ്ര നേതൃത്വം താല്‍പര്യം കാണിച്ചില്ല. ഇതോടെയാണ് എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന എ.വിജയരാഘവന്‍ താല്‍കാലിക സെക്രട്ടറിസ്ഥാനത്തേക്കു വരുന്നത്.


എന്നാല്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ എ.വിജയരാഘവന്റെ മുന്‍പിന്‍ നോക്കാതെയുള്ള ചില പ്രസ്താവനകള്‍ സി.പി.എമ്മിന് തലവേദനയാവുകയും അദ്ദേഹം നയിച്ച വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ അണികളെപ്പോലും ആകര്‍ഷിക്കാതെ വന്‍ പരാജയവുമായി മാറിയതോടെ നേതൃതലത്തില്‍ മാറ്റം അനിവാര്യമാണെന്ന് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചറിയുകയായിരുന്നു.


എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പലപ്പോഴും വിവാദങ്ങളുടെ തോഴന്‍ കുടിയായിരുന്നു ഇ.പി ജയരാജന്‍. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്‌ പുതുകാലത്ത് താടിയും മുടിയും നീട്ടി ബെഞ്ചില്‍ കിടന്നുറങ്ങേണ്ടവരല്ല കമ്ബ്യൂണിസ്റ്റുകാര്‍ എന്ന സൈദ്ധാന്തിക ലൈന്‍ തൊട്ട് ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടി നില്‍ നിന്നും ബോണ്ടു വാങ്ങിയതും വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനില്‍ നിന്നും പാലക്കാട് പാര്‍ട്ടി പ്ളീനത്തിന്റെ ഭാഗമായി ദേശാഭിമാനിക്കായി ഒന്നാം പേജില്‍ പരസ്യം വാങ്ങിയതും ഇ.പിയെ ചുറ്റിപറ്റി വിവാദങ്ങള്‍ പടരാന്‍ ഇടയാക്കി.


മന്ത്രിയായിരുന്ന കാലത്ത് ഭാര്യ സഹോദരി പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്ബ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് ബന്ധു നിയമനം നടത്തിയതോടെ താല്‍ക്കാലികമായി മന്ത്രി പണിയും പോയി കിട്ടി. എന്നാല്‍ പിണറായിയുടെ പിന്‍തുണയോടെ വിജിലന്‍സ് അന്വേഷണത്തില്‍ ക്ളിന്‍ ചിറ്റു കിട്ടിയ ഇ.പി വീണ്ടും പുര്‍വ്വാധികം ശക്തിയോടെ മന്ത്രിസഭയിലെ രണ്ടാമനായി മടങ്ങിയെത്തുകയായിരുന്നു.


ഏറ്റവും ഒടുവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഇ.പിയുടെ ഭാര്യ പി.കെ ഇന്ദിര താന്‍ ജോലി ചെയ്തിരുന്ന ലോക്കറില്‍ നിന്നും ചെറുമകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രഹസ്യമായി സ്വര്‍ണാഭരണങ്ങളെടുത്തതും രാഷ്ട്രീയമായി വിവാദമായി മാറുകയായിരുന്നു.


സ്വന്തം പാര്‍ട്ടിയില്‍ പരസ്യമായും രഹസ്യമായും എതിര്‍ക്കപ്പെടുന്ന നേതാകളിലൊരാളാണ് ഇ.പി.ജയരാജന്‍. ഒരേ കളരിയായ കണ്ണൂരിലെ രാഷ്ട്രീയ രംഗത്തു നിന്നും ഒരേ സമയം വളര്‍ന്നു വന്ന കോടിയേരി ബാലകൃഷ്ണന്‍ ,എം.വി ഗോവിന്ദന്‍ എന്നിവര്‍ ഇപി യോട് അടുപ്പം പുലര്‍ത്തുന്നവരല്ല. മധ്യ തിരുവിതാംകുറിലെയും തെക്കന്‍ കേരളത്തിലെയും നേതാക്കളായ തോമസ് ഐസക്ക്, എം എ ബേബി, ജി.സുധാകരന്‍ ആനത്തലവട്ടം ആനന്ദന്‍ തുടങ്ങി വലിയൊരു വിഭാഗം നേതാക്കള്‍ ഇ.പിയുടെ രാഷ്ട്രീയ ശൈലിയോട് വിപ്രതിപത്തിയുള്ളവരാണ്.

എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി വെടി കൊണ്ട നേതാവെന്ന ഇമേജാണ് അണികള്‍ക്കിടെ യില്‍ ഇ.പി.ജയരാജനുള്ളത്. ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു മടങ്ങവെയാണ് ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിനില്‍ വച്ചു ഇ.പി ജയരാജന് കഴുത്തില്‍ വെടി കൊണ്ടത്.


ക്വട്ടേഷന്‍ സംഘങ്ങളായ വിക്രം ചാലില്‍ ശശി, പാറയില്‍ ദിനേശന്‍ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. കെ.സുധാകരന്‍ ഗുഡാലോചന നടത്തിയാണ് വധിക്കാന്‍ പദ്ധതിയിട്ടതെന്ന ആരോപണത്തെ തുടര്‍ന്ന് കേസില്‍ സുധാകരനെ പ്രതി ചേര്‍ത്തുവെങ്കിലും തെളിവു കണ്ടെത്താനാവതെ വെറുതെ വിടുകയായിരുന്നു.


കഴുത്തില്‍ വെടിയുണ്ടയേറി ജീവിക്കുന്ന ഇ.പി ജയരാജന് ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ സി.പി.എമ്മിലെ ഫണ്ട് റെയ്സറായി അറിയപ്പെടുന്ന ഇ പി ജയരാജന്‍ ആദ്യ കാലത്ത് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണര്‍ , എം.വി ഗോവിന്ദന്‍ എന്നിവരെപ്പോലെ എം.വി ആറെന്ന കരുത്തനായ നേതാവിന്റെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്നു.


ഡിവൈഎഫ്.ഐയുടെ ആദ്യരൂപമായ കെ.എസ് വൈ എഫിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ.പി.ജയരാജന്‍ പാര്‍ട്ടി വിട്ട എം.വി ആറിനെ അഴീക്കോട് മണ്ഡലത്തില്‍ നിന്നും തെരഞ്ഞുടുപ്പില്‍ എതിരിട്ടെങ്കിലും പരാജയമായിരുന്നു ഫലം.


ഇപ്പോള്‍ ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കു ശേഷം മറ്റൊരു കണ്ണുരുകാരനായ ഇ.പി ജയരാജന്‍ കേരളത്തിലെ ഏറ്റവും കരുത്തേറിയ പാര്‍ട്ടിയെ അതീവ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന വേളയില്‍ നയിക്കാനെത്തുമ്ബോള്‍ അദ്ദേഹത്തില്‍ മുന്‍പില്‍ വെല്ലുവിളികളേറെയാണ്.


അക്രമ രാഷ്ട്രീയത്തിന്റെ വക്താവും പ്രായോക്താവുമല്ലെങ്കിലും സി.ബി.ഐയെപ്പോലും പോടാ പുല്ലെയെന്നു വിളിക്കാനുള്ള ചങ്കുറ്റം കാണിക്കുന്ന ഇ.പിയുടെ പ്രസംഗശൈലി അണികള്‍ക്ക് ഏറെ ആവേശകരമാണ്. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തോട് എന്നും വിപ്രതിപത്തി കാണിക്കുന്ന ഇ.പി ജയരാജനില്‍ സിനിമയെയും സാഹിത്യത്തെയും സംഗീതത്തെയും നൃത്തത്തെയും ആസ്വദിക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്ന ഒരു കലാസ്വദകന്‍ കൂടിയുണ്ട്.


ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍ , മോഹന്‍ലാല്‍ , മമ്മുട്ടി , അന്തരിച്ച സംവിധായകന്‍ ലോഹിതദാസ് , ഗാനഗന്ധര്‍വ്വന്‍ യേശുദാസ് തുടങ്ങി ഇ.പിയുടെ സൗഹൃദ വലയത്തില്‍ കലാകാരന്‍മാരുടെ നീണ്ട പട്ടിക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha