കോൺഗ്രസ് സ്ഥാനാർത്ഥി: കായിക താരങ്ങളും രംഗത്ത് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

കോൺഗ്രസ് സ്ഥാനാർത്ഥി: കായിക താരങ്ങളും രംഗത്ത്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കായികരംഗത്തുള്ളവരെയും പരിഗണിക്കണമെന്ന് കോൺഗ്രസ് ആഭിമുഖ്യത്തിലുള്ള കായികതാരങ്ങളുടെയും പരിശീലകരുടെയും സംഘടനയായ ദേശീയ കായിക വേദി. പരിഗണിക്കപ്പെടേണ്ടവരുടെ പട്ടികയും കെ.പി.സി.സിക്ക് സമർപ്പിച്ചു.
വിവിധ രംഗങ്ങലിൽ മികവ് തെളിയിച്ചവരെ അങ്കത്തട്ടിലിറക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ചാണിത്. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മുൻ അഡീഷണൽ ഡയറക്ടറും പരിശീലകനുമായ എസ്.നജുമുദ്ദീന്റെ പേരിനാണ് പട്ടികയിൽ പ്രാമുഖ്യം. പിരപ്പൻകോട്, മാണിക്കൽ പഞ്ചായത്തുകളിലായി രണ്ടായിരത്തിധികം കായികകുടുംബങ്ങൾ ഉള്ളതിനാൽ നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലൊന്നിൽ ഇദ്ദേഹത്തെ പരിഗണിക്കണമെന്നാണ് ശുപാർശ. അർജുന അവാർഡും മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്ടനുമായ ടോം ജോസഫിന്റെ പേരും കായികവേദി ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രസർവീസിലുള്ള ടോം ഇപ്പോൾ രാഷ്ട്രീയത്തിലിറങ്ങാൻ സാദ്ധ്യതയില്ല.
മുൻ ഇന്ത്യൻ ഫുട്ബോളർ യു.ഷറഫലിയെ സി.പി.എം മലപ്പുറം മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് പട്ടികയിൽ നിന്ന് പുറത്തായി. പി.ടി ഉഷ, ഫുട്ബാൾ കോച്ച് ടി.കെ ചാത്തുണ്ണി തുടങ്ങിയവർ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നെങ്കിലും സ്ഥാനാർത്ഥിയാകാനിടയില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog