മക്കൾക്കൊപ്പം പുഴയിൽ ചാടി അമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരു കുട്ടി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

രണ്ട് കുട്ടികളുമായി അമ്മ പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരു കുട്ടി മരിച്ചു. പേരാമ്പ്ര മരുതേരി കൊല്ലിയിൽ പ്രവീൺ-ഹിമ ദമ്പതികളുടെ മകൻ അഥർവ് (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ചാനിയം കടവ് പാലത്തിൽനിന്നു ഹിമ രണ്ട് കുട്ടികളുമായി പുഴയിൽ ചാടിയത്. മൂവരേയും നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഥർവിന്റെ നില ഗുരുതരമായിരുന്നു. ഒമ്പതുമാസം പ്രായമുള്ള ത്രിവേദും മാതാവ് ഹിമയും ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha