അന്തേവാസികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും : സതീശന്‍ പാച്ചേനി
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍ : തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്താല്‍ അന്തേവാസികളും അവരെ പരിചരിക്കുന്ന കേന്ദ്രങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്ന് യു.ഡി.എഫ് കണ്ണൂര്‍ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി പറഞ്ഞു.

എളയാവൂര്‍ മേഖലയില്‍ തുടങ്ങിയ പര്യടനത്തിനിടെ പ്രത്യാശ ഭവന്‍, അമല ഭവന്‍ എന്നിവിടങ്ങളിലെ അന്തേവാസികള സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനു മുന്‍പ് പലരും അന്തേവാസികളുടെ കേന്ദ്രത്തെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നെങ്കിലും ഇപ്പോള്‍ അതു നിലച്ചിരിക്കുകയാണ്.

എം.പിയുടെ ഇടപെടല്‍ മൂലവും കോര്‍പ്പറേഷനില്‍ നിന്നും സാധ്യമായ സഹായങ്ങള്‍ നല്‍കും.കൂടാതെ അന്തേവാസികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതി നടപ്പിലാക്കാന്‍ മുന്നോട്ടുവരുമെന്നും പാച്ചേനി വ്യക്തമാക്കി.

കുടിവെള്ള പ്രശ്‌നത്തിനും മാലിന്യസംസ്‌കരണത്തിനും ശാശ്വത പരിഹാരം കാണുമെന്നും പാച്ചേനി ഉറപ്പ് നല്‍കി. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സുരേഷ് ബാബു എളയാവൂര്‍, ഷാഹിനാ മൊയ്തീന്‍, രാജീവന്‍ എളയാവൂര്‍, പി.കെ സജേഷ്‌കുമാര്‍, ശ്രീജ മഠത്തില്‍, ടി. പ്രതീപന്‍, പ്രകാശന്‍ പയ്യനാടന്‍, സജിമ മഹേഷ്, സോജത്ത്, മഹേഷ് എന്നിവരും പര്യടനത്തില്‍ പങ്കെടുത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത