പാകിസ്​താനില്‍ നിന്ന് തിരികെയെത്തിയ ഗീത കുടുംബത്തെ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 12ാം വയസില്‍ പാകിസ്​താനിലെത്തി പിന്നീട്​ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക്​ തിരിച്ചെത്തിച്ച ഗീത സ്വന്തം കുടുംബത്തെ കണ്ടെത്തി. 13 വര്‍ഷത്തോളം പാകിസ്​താനില്‍ ജീവിതം കഴിച്ച്‌ കൂട്ടിയ ഗീതയെ 2015ലാണ് കേ​ന്ദ്രമന്ത്രി സുഷമ സ്വരാജ് മുന്‍കൈയെടുത്ത്​​ രാജ്യത്ത് തിരിച്ചെത്തിക്കുന്നത്​. ബധിരയും മൂകയുമായ ഗീതയുടെ കുടുംബത്തെ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലായിരുന്നു അധികൃതര്‍ .

അഞ്ചുവര്‍ഷത്തിനുശേഷം മഹാരാഷ​​ട്ര യില്‍നിന്ന് ഗീത​ കുടുംബത്തെ കണ്ടെത്തിയ വിവരം പാകിസ്​താനില്‍ ഗീതയെ സംരക്ഷിച്ചുപോന്നിരുന്ന ഏധി ട്രസ്റ്റാണ്​ അറിയിച്ചത്​. തീവണ്ടി മാര്‍ഗമാണ് ഗീത കറാച്ചി​യിലെത്തിയത് . ഗീതയെ പിന്നീട്​ ഏധി ഫൗണ്ടേഷന്‍ ഏറ്റെടുത്തു.അവള്‍ക്ക്​ അവര്‍ ഫാത്തിമ എന്ന പേരും നല്‍കി. എന്നാല്‍ ​ പെണ്‍കുട്ടി ഹിന്ദുവാണെന്ന്​ മനസിലാക്കിയതോടെ ഗീത എന്ന്​ പേരുമാറ്റുകയായിരുന്നു.

ഗീതയുടെ മാതാവിനെ കണ്ടെത്തിയ വിവരം ഫൗണ്ടേഷന്‍റെ സ്​ഥാപകരിലൊരാളായ ബില്‍ക്കീസ്​ ഏധിയോട്​ അറിയിക്കുകയായിരുന്നു. ഗീതയുടെ ശരിയായ പേര്​ രാധ വാഘ്​മറെ എന്നാണെന്നും മഹാരാഷ്​ട്രയിലെ നയിഗാ​ വാന്‍ ഗ്രാമവാസിയാണെന്നും അവിടെവ​ച്ച്‌​ അമ്മയെ കണ്ടെത്തിയെന്നും ഏധി ഫൗണ്ടേഷന്‍ വെളിപ്പെടുത്തി .

ഗീതയുടെ മാതാവിനെ ഡി.എന്‍.എ പരിശോധനയിലൂടെയാണ്​ തിരിച്ചറിഞ്ഞത്​. പിതാവ്​ വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ മരിച്ചുപോയി. പിന്നീട്​ അമ്മ മീന പുനര്‍വിവാഹം കഴിച്ചു. മാതാവിനെ കണ്ടെത്തിയതോടെ വളരെയധികം സന്തോഷത്തിലാണ്​ ഗീതയെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha