ഭാര്യയ്‌ക്കൊപ്പമുള്ള പാചക വീഡിയോ യൂട്യൂബിലിട്ടതിന് പിന്നാലെ അമ്ബത്തിമൂന്നുകാരനെത്തേടി പൊലീസെത്തി, പിടിവീഴാന്‍ കാരണമായത് ടാറ്റൂ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 30 March 2021

ഭാര്യയ്‌ക്കൊപ്പമുള്ള പാചക വീഡിയോ യൂട്യൂബിലിട്ടതിന് പിന്നാലെ അമ്ബത്തിമൂന്നുകാരനെത്തേടി പൊലീസെത്തി, പിടിവീഴാന്‍ കാരണമായത് ടാറ്റൂ

റോം: യൂട്യൂബില്‍ പാചക വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കള്ളക്കടത്ത് കേസിലെ പ്രതിയായ മാര്‍ക്ക് ഫെറന്‍ ക്ലോഡ് ബിയാര്‍ട്ട് (53) എന്നയാളെയാണ് സാന്റോ ഡൊമിംഗോയ്ക്ക് സമീപമുള്ള ബോക ചിക്ക പട്ടണത്തില്‍വച്ച്‌ പൊലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു.

കാലാബ്രിയ ആസ്ഥാനമായുള്ള 'എന്‍ഡ്രാംഗെറ്റ മാഫിയ ഓര്‍ഗനൈസേഷന്' മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയാണ് മാര്‍ക്ക്. 2014 ല്‍ ഇറ്റാലിയന്‍ മജിസ്‌ട്രേറ്റ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇയാള്‍ അമേരിക്കയിലേക്കും പിന്നീട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കും കടന്നുകളയുകയായിരുന്നു.ബോക ചിക്കയില്‍ ഭാര്യയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. അവിടെയുള്ള ഇറ്റലിക്കാരില്‍ നിന്നൊക്കെ ഇയാള്‍ അകലം പാലിച്ചിരുന്നു. എന്നാല്‍ ചെറിയൊരു അശ്രദ്ധയാണ് ഇപ്പോള്‍ പിടിവീഴാന്‍ കാരണം.

ഇറ്റാലിയന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്നതിന്റെ നിരവധി വീഡിയോകള്‍ ഇയാളും ഭാര്യയും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. മുഖം കാണിക്കാതെയായിരുന്നു വീഡിയോകളെല്ലാം. എന്നാല്‍ കൈയിലെ ടാറ്റുവാണ് പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog