ഷൂട്ടിംഗിന് പോയപ്പോള്‍ അതേ ഹോട്ടലില്‍ തന്നെ ബുമ്രയുണ്ടായിരുന്നു, അന്നാണ് അവര്‍ പരിചയപ്പെട്ടത്; വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി അനുപമയുടെ അമ്മ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

ഷൂട്ടിംഗിന് പോയപ്പോള്‍ അതേ ഹോട്ടലില്‍ തന്നെ ബുമ്രയുണ്ടായിരുന്നു, അന്നാണ് അവര്‍ പരിചയപ്പെട്ടത്; വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി അനുപമയുടെ അമ്മ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും നടി അനുപമ പരമേശ്വരനും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് അനുപമയുടെ അമ്മ സുനിത പരമേശ്വരന്‍.

ബുമ്രയുമായി അനുപമയ്ക്ക് പ്രണയമില്ലെന്നും, ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും, ഒരിക്കല്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടതെന്നും സുനിത പറഞ്ഞു.

ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണം അറിയില്ലെന്നും, മകള്‍ 'കാര്‍ത്തികേയ 2' എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്‌കോട്ടിലേക്കുപോയതെന്നും നടിയുടെ അമ്മ വ്യക്തമാക്കി.
'ബുമ്രയെയും അനുപമയെയും ചേര്‍ത്ത് മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതിനെയൊക്കെ കാണുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ അവര്‍ അണ്‍ഫോളോ ചെയ്‌തെന്നാണു തോന്നുന്നത്.'- സുനിത പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog