ശബരിമലയിൽ ഭക്തർക്കൊപ്പം നിന്നത് ബിജെപി മാത്രം; ധർമ്മടത്തെ ഇളക്കി മറിച്ച് നദ്ദ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 27 March 2021

ശബരിമലയിൽ ഭക്തർക്കൊപ്പം നിന്നത് ബിജെപി മാത്രം; ധർമ്മടത്തെ ഇളക്കി മറിച്ച് നദ്ദ

കണ്ണൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കണ്ണൂർ ധർമ്മടം മണ്ഡലത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ റോഡ് ഷോ. ആയിരങ്ങൾ അണി നിരന്ന റോഡ് ഷോ ധർമ്മടം മണ്ഡലം ശക്തമായ പോരാട്ടത്തിനാണ് വേദിയാകുന്നത് എന്നതിന്റെ നേർക്കാഴ്ച കൂടിയായി.അണികളിൽ ആവേശം നിറച്ച് കൊണ്ടായിരുന്നു ധർമ്മടത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ റോഡ് ഷോ. നാലാംപീടികയിൽ നിന്നാരംഭിച്ച് ചക്കരക്കല്ലിൽ സമാപിച്ച റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരന്നു. തുറന്ന വാഹനത്തിൽ പൊതു ജനങ്ങളെ അഭിവാദ്യം ചെയ്ത് നദ്ദയോടൊപ്പം ധർമ്മടത്തെ എൻഡിഎ സ്ഥാനാർഥി സി കെ പത്മനാഭനും കർണാടക നിയമസഭ ചീഫ് വിപ്പ് സുനിൽ കുമാർ കർക്കളെയുമുണ്ടായിരുന്നു.
കേസുകൾ കേന്ദ്ര ഏജൻസികളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്നും എന്നാൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് നീണ്ടതോടെ അന്വേഷണ ഏജൻസികൾക്ക് നേരെയായി വിമർശനമെന്നും ജെ.പി നദ്ദ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ശബരിമല വിഷയത്തിൽ ഭക്തരോടൊപ്പം നിന്നത് ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തവണ ധർമ്മടത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത് എന്നതിന്റെ നേർക്കാഴ്ച കൂടിയായി റോഡ് ഷോ മാറി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog