അടയ്ക്കാത്തോട് ടൗണില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം:എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സക്കീര്‍ഹുസൈന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അടയ്ക്കാത്തോട് സി പി ഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടയ്ക്കാത്തോട് ടൗണില്‍   തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.പൊതുയോഗം സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു.എന്‍.സി.പി ജില്ല കമ്മിറ്റിയംഗം ബോബി വയലില്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.എസ് ജോര്‍ജ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സിറാജ്, അജയന്‍ പായം, സി.ടി. അനീഷ്, അഡ്വ.വി.ഷാജി, തോമസ് മാലത്ത്, ബാബുരാജ്, ബ്ലസന്‍, തങ്കമ്മ മേലെ കൂറ്റ്, മേരിക്കുട്ടി കഞ്ഞിക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.പൊതുയോഗത്തിന് മുന്നോടിയായി നൂറു കണക്കിനാളുകള്‍ പങ്കെടുത്ത റാലിയും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha