'ഒരു പാര്‍ട്ടിയോടും മമതയില്ല'; നിലപാട് വ്യക്തമാക്കി കാന്തപുരം
കണ്ണൂരാൻ വാർത്ത
കാസര്‍ക്കോട്: ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോട് പ്രത്യേക മമതയോ താത്പര്യമോ ഇല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഉദുമയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി.എച്ച്‌. കുഞ്ഞമ്ബുവിനെയും യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയെയും വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

നാടിന് ഗുണകരമായവര്‍ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. 'ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്‍പര്യമോ ഇല്ല. എല്ലാവരും ഒരുമിച്ച്‌ രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കാം. എന്റെ ഇടതും വലതും രണ്ട് സ്ഥാനാര്‍ഥികള്‍ ഇരിപ്പുണ്ട്. ഇവര്‍ക്ക് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടാകും. കുറേസമയം ഇവരെ ഇരുത്തി അവരുടെ സമയം കളയരുതല്ലോ' -കാന്തപുരം പറഞ്ഞു.ജാമിഅ സഅദിയയുടെ രണ്ടാം കാമ്ബസായ കുറ്റിക്കോല്‍ സഫ എജുക്കേഷന്‍ സെന്‍റര്‍ കാമ്ബസില്‍ പുതുതായി നിര്‍മിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനമായിരുന്നു വേദി.

ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സൈനുല്‍ ആബിദീന്‍ മുത്ത്‌കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സഫ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത