കണ്ണൂര്‍ യൂണിവേഴ്സിറ്റി ചെസില്‍ മിന്നിത്തിളങ്ങി സഹോദരങ്ങള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 29 March 2021

കണ്ണൂര്‍ യൂണിവേഴ്സിറ്റി ചെസില്‍ മിന്നിത്തിളങ്ങി സഹോദരങ്ങള്‍

കണ്ണൂര്‍: പരിയാരം എം.എം. നോളജ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല ടീം ചെസ് സെലക്ഷന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച്‌ സഹോദരങ്ങള്‍. പിലിക്കോട് എരവിലെ പി.വി. ധീരജ്, പി.വി. അപര്‍ണ എന്നിവരാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. അപര്‍ണ തുടര്‍ച്ചയായി മൂന്നാം തവണയും ധീരജ് നാലാം തവണയുമാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

അപര്‍ണ പയ്യന്നൂര്‍ കോളേജിലെ മലയാളം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും ധീരജ് ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമാണ്. സവീത യൂണിവേഴ്സിറ്റി കോയമ്ബത്തൂര്‍, വെല്‍ടെക്ക് യൂണിവേഴ്സിറ്റി ചെന്നൈ, മണിപ്പാല്‍ യൂണിവേഴ്സിറ്റി ക്യാമ്ബസ്, ആചാര്യ നാഗാര്‍ജുന യൂണിവേഴ്സിറ്റി ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചെസ് മത്സരങ്ങളില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞു.എം.എം. നോളജ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീം ചെസ് മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ നയിച്ച പയ്യന്നൂര്‍ കോളേജാണ് ചാമ്ബ്യന്മാരായത്. നിരവധി ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ധീരജും അപര്‍ണയും കണ്ണൂര്‍ ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ഡോക്ടര്‍ കെ. വിനോദ് കുമാറിന്റെയും പി.വി. ഗിരിജയുടെയും മക്കളാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog