സുപ്രീംകോടതിയില്‍ ഒരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്നത് ആശങ്കാജനകം, ആത്മപരിശോധന വേണം -ജസ്റ്റിസ് ചന്ദ്രചൂഢ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയില്‍ നിലവില്‍ ഒരേയൊരു വനിത ജഡ്ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഇക്കാര്യത്തില്‍ ഗൗരവകരമായ ആത്മപരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി യങ് ലോയേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.

'ജസ്റ്റിസ് മല്‍ഹോത്രയുടെ വിരമിക്കലോടെ സുപ്രീംകോടതിയില്‍ ഇപ്പോള്‍ ഒരു വനിതാ ജഡ്ജി മാത്രമേ ബെഞ്ചില്‍ ഉള്ളൂ. ഒരു സ്ഥാപനം എന്ന നിലയില്‍, ഇത് വളരെയധികം ആശങ്കാജനകമായ ഒരു വസ്തുതയാണ്. ഗൗരവകരമായ ആത്മപരിശോധന ഉടന്‍ സ്വീകരിക്കേണ്ടതുണ്ട്.ഇന്ത്യക്കാരുടെ നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കുന്ന സ്ഥാപനമെന്ന നിലയില്‍ കോടതികള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ വൈവിധ്യത്തെ നീതിന്യായ വ്യവസ്ഥയിലും അത് പ്രതിഫലിക്കണം. അത് കാഴ്ചപ്പാടുകളുടെ വൈവിധ്യം ഉറപ്പാക്കും. പൊതുസമൂഹത്തില്‍ കൂടുതല്‍ വിശ്വാസം ഉറപ്പാക്കും -അദ്ദേഹം പറഞ്ഞു.

മാര്‍ച്ച്‌ 13നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിരമിച്ചത്. ഇതോടെ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി മാത്രമാകും സുപ്രീംകോടതി ബെഞ്ചിലെ ഏക വനിത അംഗം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha