കൊറോണ ബാധിതരായിട്ടും ചികിത്സ തേടിയില്ല: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ദമ്പതിമാർ മരിച്ചു
കണ്ണൂരാൻ വാർത്ത
ചെന്നൈ: കൊറോണ ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാർ മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് സ്വദേശി കെ. രവീന്ദ്രൻ, ഭാര്യ വന്ദന എന്നിവരാണ് മരിച്ചത്. രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവ്വകലാശാലയിലെ പിആർഒ ആണ്. വന്ദന കെ.കെ നഗറിലെ ഒരു സ്വകാര്യ സ്‌കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പൽ ആയിരുന്നു.ഇവർക്ക് മക്കളില്ല. തനിച്ച് താമസിച്ചിരുന്ന ഇരുവർക്കും ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് ഇവർ പറഞ്ഞത്. ഏറെ ദിവസമായിട്ടും വീടിന് പുറത്തേയ്ക്ക് കാണണാത്തതോടെ അയൽക്കാർ നോക്കിയപ്പോഴാണ് വീടിനുള്ളിൽ അവശ നിലയിൽ കിടന്നിരുന്ന ദമ്പതിമാരെ കണ്ടത്.
ഇരുവരേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമദ്ധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ രാവിലെ വന്ദനയും മരിച്ചു. ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തി. കൊറോണ ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ ശവസംസ്‌കാരം നടത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത