പി. മോഹന്‍രാജിനെ അനുനയിപ്പിച്ച്‌ ഉമ്മന്‍ ചാണ്ടി: പാര്‍ട്ടി വിടാനുള്ള തീരുമാനം തിരുത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

പി. മോഹന്‍രാജിനെ അനുനയിപ്പിച്ച്‌ ഉമ്മന്‍ ചാണ്ടി: പാര്‍ട്ടി വിടാനുള്ള തീരുമാനം തിരുത്തി

പത്തനംതിട്ട: കോണ്‍ഗ്രുസമായി ഇടഞ്ഞ ഡിസിസി മുന്‍ പ്രസിഡന്റ് പി.മോഹന്‍രാജിനെ അനുനയിപ്പിച്ച്‌ ഉമ്മന്‍ചാണ്ടി. പത്തനംതിട്ട ഡിസിസിയില്‍ ഉമ്മന്‍ാചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പാര്‍ട്ടി വിടാനുള്ള തീരുമാനവും അദേഹം തിരുത്തി.

കോണ്‍ഗ്രസുമായി ഇടഞ്ഞ പി.മോഹന്‍രാജിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎമ്മും ബിജെപിയും നീക്കം ശക്തമാക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടി അനുനയിപ്പിച്ചത്. ഉചിത തീരുമാനം ഉചിത സമയത്ത് എടുക്കുമെന്നായിരുന്നു മോഹന്‍രാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

മോഹന്‍രാജ് സ്ഥാനാര്‍ത്ഥിത്വം അര്‍ഹിക്കുന്ന നേതാവാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ന് മുതല്‍ പ്രചരണ രംഗത്ത് സജീവമാകുമെന്നും പി.മോഹന്‍രാജ് കൂട്ടിച്ചേര്‍തതു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog