റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞ തുകയ്ക്ക് അതിവേ​ഗ വൈഫൈ, പ്ലാനുകള്‍ അറിയാം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 8 March 2021

റെയില്‍വേ സ്റ്റേഷനുകളില്‍ കുറഞ്ഞ തുകയ്ക്ക് അതിവേ​ഗ വൈഫൈ, പ്ലാനുകള്‍ അറിയാം

.റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍ടെല്ലിന്റെ സൗജന്യമായി ലഭിക്കുന്ന വൈഫൈ ഉപയോ​ഗിക്കാത്ത യാത്രക്കാര്‍ ചുരുക്കമായിരിക്കും. നിലവില്‍ സൗജന്യമായി ലഭിക്കുന്ന വൈഫൈയ്ക്ക് നിശ്ചിത സ്പീഡാണുളളത്. ഇതിന് പുറമെ യാത്രക്കാര്‍ക്കായി അതിവേ​ഗ ഇന്റര്‍നെറ്റ് സേവനം കൂടി തയ്യാറാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ വേ​ഗതയുളളതും കൂടുതല്‍ ജിബി ലഭിക്കുന്നതുമായ പ്രീ പെയ്ഡ് പ്ലാനുകളാണ് റെയില്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ വഴിയാണ് ഈ സേവനം ലഭിക്കുക.പുതിയതായി അവതരിപ്പിക്കുന്ന അതിവേ​ഗ ഇന്റര്‍നെറ്റ് പ്രീ പെയ്ഡ് പ്ലാനുകള്‍ 4,000 സ്റ്റേഷനുകളിലാണ് തുടക്കത്തില്‍ ലഭ്യമാകുക. സൗജന്യമായി ലഭിക്കുന്ന അരമണിക്കൂറില്‍ ഒരു എംബിപിഎസ് ആണ് സ്പീഡ്. അതെസമയം പ്രീ പെയ്ഡ് പ്ലാനുകളില്‍ 34 എംബിപിഎസ് വരെ വേ​ഗതയുളള വൈഫൈ ആയിരിക്കും ലഭിക്കുക. ഒരു ദിവസ വാലിഡിറ്റിയില്‍ 10 ജിബിയ്ക്ക് 10 രൂപ, 15 ജിബിയ്ക്ക് 15 രൂപ മുതലുളള പ്ലാനുകളുണ്ട്. 30 ദിവസത്തെ വാലിഡിറ്റിയില്‍ 60 ജിബി നെറ്റ് 34 എംബിപിഎസ് വേ​ഗതയില്‍ ലഭിക്കാന്‍ 70 രൂപ മുടക്കിയാല്‍ മതി. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച്‌ പണമടക്കാനുള്ള സൗകര്യവുമുണ്ട്

പ്രീ പെയ്ഡ് പ്ലാനുകളിലെ വാലിഡിറ്റി, ലഭിക്കുന്ന ജിബി, കൊടുക്കേണ്ട തുക എന്നിവ

ഒരു ദിവസം 10 ജി.ബി -10 രൂപ
ഒരു ദിവസം 15 ജി.ബി - 15 രൂപ
അഞ്ചുദിവസം 10 ജി.ബി-20 രൂപ
അഞ്ചുദിവസം 20 ജി.ബി-30 രൂപ
10 ദിവസം 20 ജി.ബി- 40 രൂപ
10 ദിവസം 30 ജി.ബി-50 രൂപ
30 ദിവസം 60 ജി.ബി-70 രൂപ

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog