ഇലക്ഷൻ പെരുമാറ്റച്ചട്ട പാലനം ഉറപ്പ് വരുത്തി അധികൃതർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ പെരുമാറ്റച്ചട്ട പാലനം ഉറപ്പ് വരുത്താൻ പ്രവർത്തനങ്ങൾ ഊർജിതമാക്കി അധികൃതർ. പ്രവർത്തനങ്ങളുടെ ഭാഗമായി പയ്യന്നൂർ മണ്ഡലത്തിൽ ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശാനുസരണം സ്ക്വാഡുകളെ നിയോഗിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനു വേണ്ടി ഇലക്ഷൻ കമ്മീഷൻ സംസ്ഥാനത്തെ ഓരോ നിയമസഭ മണ്ഡലത്തിലും രണ്ട് വീതം സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷൻ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വേണ്ടി പയ്യന്നൂരിലും ഇത്തരത്തിലുള്ള സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ സബ് റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായുള്ള തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പയ്യന്നൂർ നഗരസഭ, രാമന്തളി,കരിവെള്ളൂർ - പെരളം, കാങ്കോൽ - ആലപ്പടമ്പ പഞ്ചായത്ത് തുടങ്ങിയ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘം വിശകലനം ചെയ്യും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മാതൃകാപരമായ നടപടികൾ സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ പ്രചരണ പോസ്റ്റുകളോ,ഫ്ലക്സുകളോ പതിപ്പിച്ചാലും,സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ കയ്യേറി അവരുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഉപയോഗിച്ചാലും കർശന നടപടികൾ സ്വീകരിക്കാനും ഇലക്ഷൻ കമ്മീഷൻ സ്ക്വാഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അനധികൃതമായി സ്ഥാപിക്കുന്ന പ്രചരണ വസ്തുക്കൾ ഉടനടി നീക്കം ചെയ്യും. കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം, മദ്യം തുടങ്ങിയവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതും തടയും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് സഹായം ആവശ്യപ്പെടാവുന്ന തരത്തിലാണ് സ്ക്വാഡിൻ്റെ പ്രവർത്തനം. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha