ഐസിസ് റിക്രൂട്ട്‌മെന്റ്: രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു കൂടി പങ്കെന്ന് എന്‍.ഐ.എ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

ഐസിസ് റിക്രൂട്ട്‌മെന്റ്: രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു കൂടി പങ്കെന്ന് എന്‍.ഐ.എ

കൊച്ചി: ഭീകര സംഘടനയായ ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ടുചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ അറസ്റ്റിലായ മൂന്നു മലയാളികള്‍ക്കു പുറമേ രണ്ടു വനിതകളുള്‍പ്പെടെ നാലു പേര്‍ക്കു കൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഡോ.റഹീസ് റഷീദ്, മുഷാബ് അനുവര്‍ എന്നിവരെ ട്രാന്‍സിറ്റ് വാറണ്ടിനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കാസര്‍കോട് സ്വദേശി തെക്കേകോലോത്ത് ഇര്‍ഷാദ്, കണ്ണൂര്‍ ടൗണ്‍ സ്വദേശി ഷിഫ ഹാരിസ്, കണ്ണൂര്‍ താണയില്‍ സ്വദേശി മിസ്ഹ സിദ്ദിഖ്, അഞ്ചല്‍ സ്വദേശി രാഹുല്‍ അബ്ദുള്ള എന്ന രാഹുല്‍ മനോഹരന്‍ എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.സോഷ്യല്‍ മീഡിയ വഴി യുവാക്കളെ ആകര്‍ഷിക്കാന്‍ ഒരു ഐസിസ് മൊഡ്യൂള്‍ സജീവമാണെന്ന് ലഭിച്ച വിശ്വസനീയമായ വിവരത്തെത്തുടര്‍ന്നാണ് എന്‍.ഐ.എ അന്വേഷണം തുടങ്ങിയത്.

കേരളത്തില്‍ ഒമ്ബതിടങ്ങളില്‍ പരിശോധന നടത്തി 16 മൊബൈലുകള്‍, 17 സിം കാര്‍ഡുകള്‍, പത്തു മെമ്മറി കാര്‍ഡുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog