ലൈവ് ചാനല്‍ ചര്‍ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണു; അവതാരകന് പരിക്ക്; ദൃശ്യങ്ങള്‍ വൈറല്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 11 March 2021

ലൈവ് ചാനല്‍ ചര്‍ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണു; അവതാരകന് പരിക്ക്; ദൃശ്യങ്ങള്‍ വൈറല്‍


ലൈവ് ചാനല്‍ ചര്‍ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക്. ചാനല്‍ ചര്‍ചക്കിടയില്‍ പലപ്പോഴും അപ്രതീക്ഷിതമായ പല പൊട്ടിത്തെറികളും രൂക്ഷമായ വാദപ്രതിവാദങ്ങളും കയ്യാങ്കളികളുമൊക്കെ നടക്കാറുള്ളത് സ്വാഭാവികമാണ്.
ചര്‍ചക്കിടയില്‍ നടന്ന അപകടങ്ങളും പലയിടത്തുനിന്നും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കൊളംബിയയില്‍ നിന്നും വരുന്നത്. കൊളംബിയയില്‍ ലൈവ് ചാനല്‍ ചര്‍ചക്കിടയില്‍ അവതാരകന്റെ മേല്‍ സെറ്റ് തകര്‍ന്നു വീഴുകയായിരുന്നു.

ഇഎസ്പിഎന്‍ ചാനലിലെ ചര്‍ചയ്ക്കിടയിലാണ് അവതാരകന്‍ കാര്‍ലോസ് ഒര്‍ഡുസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം പതിച്ചത്.ചര്‍ചക്കിടയില്‍ മോണിറ്റര്‍ പോലുള്ള ഭാഗം വന്ന് പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് അവതാരകന്‍ ചര്‍ച താല്ക്കാലികമായി അവസാനിപ്പിക്കുകയും ഇടവേളയിലേക്ക് പോകുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

എന്നാല്‍ കാര്‍ലോസിന് ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സാരമായ പരിക്ക് പറ്റിയില്ലെന്നും സുഖം പ്രാപിക്കുന്നുവെന്നും കാര്‍ലോസ് ട്വിറ്ററില്‍ കുറിച്ചു. കാര്യമായ പ്രശ്നങ്ങളില്ലെന്നും മൂക്കിന് ചതവും മുറിവും മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കുറിച്ചു. സംഭവം വിശദീകരിച്ചു കൊണ്ടുള്ള വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog