ഗൂഢാലോചന പുറത്ത്‌: ഇഎംസിസി ഡയറക്ടറുടെ പത്രിക പിന്‍താങ്ങിയത്‌ കോണ്‍ഗ്രസ്‌ പഞ്ചായത്ത് അംഗം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുണ്ടറ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇഎംസിസി കമ്ബനി ഡയറക്ടര്‍ ഷിജു എം വര്‍ഗീസ് കുണ്ടറയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് കോണ്‍ഗ്രസ് ഒത്താശയോടെ എന്നതിന് തെളിവുകള്‍ പുറത്ത്. ഷിജുവിന്റെ പത്രികയില്‍ പിന്താങ്ങി ഒപ്പുവെച്ചിരിക്കുന്നത് കോണ്‍ഗ്രസ് പഞ്ചായത്തംഗവും കുടുംബാംഗങ്ങളും.

പെരിനാട് പഞ്ചായത്ത് നാന്തിരിക്കല്‍ വാര്‍ഡ്‌ അംഗവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ ഷൈനി ജോണ്‍സണും കുടുംബാംഗങ്ങളായ ഒമ്ബതുപേരുമാണ് ഷിജു എം വര്‍ഗീസിന്റെ പത്രികയില്‍ പിന്താങ്ങി ഒപ്പിട്ടിരിക്കുന്നത്. എറണാകുളം ജില്ലയില്‍ വൈപ്പിനില്‍ അയ്യമ്ബിള്ളി സ്വദേശിയായ ഷിജുവിന് കുണ്ടറയില്‍ പത്രിക നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒത്താശ ചെയ്തതാണെന്ന് വ്യക്തം..ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി യുടെ ലേബലിലാണ് പത്രിക എങ്കിലും നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. പെരുമ്ബുഴയിലെ സ്വകാര്യ‌ ആശുപത്രി ജീവനക്കാരിയായ ഷൈനി, കോണ്‍ഗ്രസ്‌ പെരിനാട്‌ മണ്ഡലം കമ്മിറ്റി അംഗവും കൊല്ലം ബിഷപ് ഹൗസ്‌ ജീവനക്കാരനുമായ ജോണ്‍സന്റെ ഭാര്യയാണ്.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വെള്ളിയാഴ്‌ച കുണ്ടറ മണ്ഡലം യുഡിഎഫ്‌ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ഷിജു എം വര്‍ഗീസിന്റെ നാമനിര്‍ദേശ പത്രിക പിന്‍താങ്ങുന്നതുമായി ബന്ധപ്പെട്ട്‌ ജോണ്‍സന്റെ കുടുംബവുമായി ധാരണയായതെന്ന്‌ അറിയുന്നു‌.കുണ്ടറയിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥി പി സി വിഷ്‌ണുനാഥിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തില്‍ ജോണ്‍സണും കുടുംബവും സജീവമാണ്‌. നേരത്തെ പെരിനാട്‌ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ച ജോണ്‍സണ്‍ പരാജയപ്പെട്ടിരുന്നു.

കമ്ബനിയും സര്‍ക്കാരും ചേര്‍ന്ന് കടല്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് കമ്ബനി ഉടമയും കോണ്‍ഗ്രസുമായുള്ള ബന്ധം പുറത്താക്കുന്ന ഈ വിവരം പുറത്തുവരുന്നത്. നേരത്തെ തന്നെ കമ്ബനി ഉടമ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുമായി നടത്തിയ കൂടിയാലോചനയുടെ വിവരങ്ങള്‍ വാര്‍ത്തയായിരുന്നു. കമ്ബനിഉടമയുടെ കയ്യില്‍ മാത്രം ഉണ്ടാകാനിടയുള്ള രേഖകള്‍ ഹാജരാക്കിയായിരുന്നു ചെന്നിത്തലയുടെ ആരോപണങ്ങള്‍. കമ്ബനി മന്ത്രിക്ക് നല്‍കിയ നിവേദനം കരാറാണ് എന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് ഒരുദിവസം ആരോപണം ഉന്നയിച്ചത്.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു‌ മുതല്‍ ഷിജു എം വര്‍ഗീസ്‌ കൊല്ലത്തെ ഒരു‌ ആഡംബര ഹോട്ടലിലാണ്‌ താമസം. ഡിഎസ്‌ജെപി (ഡെമോക്രാറ്റിക്‌ സോഷ്യല്‍ ജസ്‌റ്റിസ്‌ പാര്‍ടി)യുടെ അഫിലിയേഷന്‍ ഷിജു എം വര്‍ഗീസ്‌ പത്രികയ്‌ക്ക്‌ ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha