ചായക്കടയുടെ മറവില്‍ സമാന്തര 'ടെലിഫോണ്‍ എക്സ്ചേഞ്ച് ' നടത്തിയ കോഴിക്കോട് സ്വദേശി പിടിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബംഗളൂരു: പകല്‍ ചായ വില്‍പനയും രാത്രിയില്‍ സ്വന്തമായി സ്ഥാപിച്ച അനധികൃത ടെലിഫോണ്‍ എക്സ്ഞ്ചേലിലെ ജോലിയും. രാജ്യാന്തര ഫോണ്‍കാളുകള്‍ ലോക്കല്‍ കാളുകളാക്കി മാറ്റി നിശ്ചിത തുകക്ക് കാള്‍സെന്‍ററുകള്‍ക്ക് കൈമാറിയ കോഴിക്കോട് സ്വദേശിയാണ് ബംഗളൂരുവില്‍ പിടിയിലായത്.

ചിക്കബാനവാരയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി അഷ്റഫിനെ (33) ആണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കോളുകള്‍ മാറ്റുന്നതിനായി താമസിക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ഉപകരണവും പൊലീസ് പിടിച്ചെടുത്തു. വോയ്സ് ഒാവര്‍ ഇന്‍റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വി.ഒ.ഐ.പി) ഉപയോഗിച്ച്‌ അനധികൃതമായി രാജ്യാന്തര ഫോണ്‍കാളുകള്‍ ലോക്കല്‍ കോളുകളായി മാറ്റുന്നത് പഠിച്ചശേഷമാണ് അഷ്റഫ് സ്വന്തമായി ഇത്തരം പരിപാടി ആരംഭിച്ചത്.രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ വന്‍തുകയീടാക്കി ചെയ്യുന്ന പ്രവൃത്തിയാണ് അഷ്റഫ് അനധികൃതമായി ചെയ്തു വന്നിരുന്നത്. ഇതിലൂടെ ടെലികോം സേവനദാതാക്കള്‍ക്ക് വന്‍നഷ്​​ടമാണുണ്ടായിരുന്നത്. വിദേശ കമ്ബനികള്‍ക്കു വേണ്ടി ബംഗളൂരുവില്‍ നിരവധി കാള്‍ സെന്‍ററുകള്‍ പ്രവൃത്തിക്കുന്നുണ്ട്. ഇവര്‍ക്ക് വരുന്ന ഭൂരിഭാഗം കസ്​റ്റമര്‍ കെയര്‍ കാളുകളും വിദേശത്തു നിന്നായിരിക്കും.

ഇത്തരം കാളുകള്‍ക്ക് ഒന്നുകില്‍ വിളിക്കുന്നയാളോ അല്ലെങ്കില്‍ കാള്‍ സെന്‍ററോ തുക അടക്കണം. ടെലികോം സേവനദാതാക്കള്‍ക്ക് തുക നല്‍കുന്നതിന് പകംര കുറഞ്ഞ നിരക്കില്‍ അഷ്റഫിന്‍റെ അനധികൃത ടെലിഫോണ്‍ എക്സ്ഞ്ചിലൂടെ രാജ്യാന്തര കാളുകള്‍ ലോക്കല്‍ കാളാക്കി മാറ്റും. 100ലധികം ഇന്ത്യന്‍ സിംകാര്‍ഡുകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം വി.ഒ.ഐ.പി ഉപകരണത്തില്‍ 560ലധികം കാളുകളാണ് രേഖപ്പെടുത്തിയത്.

രാജ്യാന്തര കാളുകള്‍ ലോക്കല്‍ കാളാക്കി മാറ്റുമ്ബോള്‍ ഒരു മിനുട്ടിന് ആറു രൂപ വെച്ചാണ് അഷ്റഫ് ഈടാക്കിയിരുന്നത്. കേരളത്തില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ് ഇതിനായി സിംകാര്‍ഡുകളെടുത്തത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അഷ്റഫ് നല്‍കിയ മൊഴി. പകല്‍ ചായക്കട നടത്തിയിരുന്ന അഷ്റഫ് രാത്രിയിലാണ് ഫോണ്‍ കാളുകള്‍ മാറ്റവരുത്തുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha