'ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ഒടുവില്‍ രോഗം ഭേദമായി; ഗിന്നസ് പക്രു പറയുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

'ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ഒടുവില്‍ രോഗം ഭേദമായി; ഗിന്നസ് പക്രു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. ഇപ്പോള്‍ തനിക്ക് കോവിഡ് പിടിപെട്ട് ഭേദമായെന്ന് പറയുകയാണ് അദ്ദേഹം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗിന്നസ് പക്രു ഇക്കാര്യം വ്യക്തമാക്കിയത്. ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്.'ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു. ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം. രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്.. എല്ലാവരും പരമാവധി ശ്രദ്ധിക്കുക. നന്ദി അമൃത ഹോസ്പിറ്റല്‍. ഡോക്ടേഴ്‌സ്, നഴ്‌സസ്'. മാസ്‌ക്ക് മാറ്റല്ലേ, വാക്‌സിന്‍ എടുക്കുക, സേഫ് ആകുക.- ഗിന്നസ് പക്രു കുറിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog