'രാഹുല്‍ ഗാന്ധിക്കെതിരേയുള്ള അശ്ലീല പരാമര്‍ശം' ; പുറത്ത് വന്നത് എല്‍.ഡി.എഫിന്റെ തനിനിറമെന്ന് സതീശന്‍ പാച്ചേനി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

'രാഹുല്‍ ഗാന്ധിക്കെതിരേയുള്ള അശ്ലീല പരാമര്‍ശം' ; പുറത്ത് വന്നത് എല്‍.ഡി.എഫിന്റെ തനിനിറമെന്ന് സതീശന്‍ പാച്ചേനി

കണ്ണൂര്‍ : ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജിന്റെ രാഹുല്‍ ഗാന്ധിക്കെതിരേയുള്ള അശ്ലീല പരാമര്‍ശത്തിലൂടെ എല്‍.ഡി.എഫിന്റെ തനിനിറമാണ് പുറത്തുവന്നതെന്ന് യു.ഡി.എഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന്റെ കഥകള്‍ പറഞ്ഞ് നടക്കുന്ന എല്‍.ഡി.എഫിന്റെ യഥാര്‍ഥ രൂപമാണ് ജോയ്‌സ് ജോര്‍ജിലൂടെ പുറത്തുവന്നത്.

പ്രസംഗം കേട്ട് മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസിലിരുന്ന് ഈ പരാമര്‍ശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്. എം.എം മണിയില്‍ നിന്നു സമൂഹം ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. മണിയൂടെ അതേഭാഷയിലാണ് ജോയ്‌സും സംസാരിക്കുന്നത്. സംഭവത്തില്‍ ജോയ്‌സ് ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റുചെയ്യണം.ഇത്തരംപരാമര്‍ശങ്ങള്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും ഏറേ അപമാനകരമാണ്.

വനിതകള്‍ക്ക് സാമൂഹ്യ ശ്രേണിയില്‍ മുഖ്യസ്ഥാനം നല്‍കണമെന്ന് പറയുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. സ്ത്രീമുന്നേറ്റം പ്രസംഗിച്ച്‌ നടക്കുന്ന മന്ത്രി കെ.കെ ശൈലജ ടീച്ചറും സി.പി.എം മഹിളാ നേതാക്കളും സംഭവത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

ഇന്ന് രാവിലെ കണ്ണൂര്‍ വെസ്റ്റിലായിരുന്നു പാച്ചേനിയുടെ പര്യടനം. ബര്‍ണശേരി, ശാന്തി നഗര്‍ കോളനി, ജയപ്രഭ കോളനി, എം.എസ് എം ഇ കോണ്‍വെന്റ്, മേലെ ചൊവ്വ, സ്റ്റേഡിയം കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടു വോട്ടഭ്യര്‍ഥിച്ചു. നേതാക്കളായ പി. മാധവന്‍ മാസ്റ്റര്‍, സി.ടി. ഗിരിജ, കെ. അമര്‍നാഥ്, രതീഷ് ആന്റണി, ഷിബു ഫെര്‍ണ്ണാണ്ടസ്, ആന്റോ ഡിക്രൂസ്, റിനേഷ് ആന്റണി, ജാന്‍സണ്‍, ഷീബ അക്തര്‍, ബൈജു, ഷിജില്‍, നിഖില്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

വൈകിട്ട് മൂന്നിന് ആറ്റടപ്പ താഴെക്കണ്ടി ഗിരീശന്‍ പീടികയില്‍ വാഹന പ്രചരാരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. റേഷന്‍ പീടിക ആറ്റടപ്പ, സി.എം.പി. സ്റ്റോപ്പ്, നുഞ്ഞിങ്കാവ് അമ്ബലം, ചാലക്കുന്ന്, മനയത്ത്മൂല, ചാല അമ്ബലം, ഊര്‍പ്പഴശ്ശിക്കാവ്, കൊശോറമൂല, മാളികപ്പറമ്ബ്, നാറാണത്ത് റഷീദ് റോഡ്, നവരശ്മി, ചിറക്ക് താഴെ, തോട്ടട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ചാല 12 കണ്ടിയില്‍ സമാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog