അനധികൃതമായി ബൈക്കിൽ മദ്യം കടത്തുന്നതിനിടെ മദ്യ വയസ്കൻ എക്സൈസ് പിടിയിലായി.ഹോസ്ദുർഗ് താലുക്കിൽ മുതിനൂർ സ്വദേശി സുരേശനെയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് എക്സൈസ് സംഘം പിടികൂടിയത്.ബൈക്കിൽ അനധികൃതമായി മദ്യം കടത്തുന്നതിനിടെ മധ്യവയസ്കൻ എക്സൈസിൻ്റെ പിടിയിലായി.ഹോസ്ദുർഗ് താലുക്കിൽ മുതിനൂർ സ്വദേശി സുരേശനെയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം വി അഷറഫിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയുടെ ഭാഗമായാണ് കെ എൽ 59 സി 5699 ബൈക്കിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. ഇയാളിൽ നിന്നും പതിനെട്ട് കുപ്പിള്ളിലായി ഒൻപത് ലിറ്റർ മദ്യം കണ്ടെടുത്തു. നിയമ സഭാ തിരഞ്ഞെടുപ്പും, മറ്റ് അവധി ദിവസങ്ങളും മുന്നിൽ കണ്ട് ബിവറേജസുകളിൽ നിന്ന് മദ്യം വാങ്ങി സ്റ്റോക്ക് ചെയ്ത് വൻ തുകയ്ക്ക് മറിച്ചു വിൽക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ എക്സൈസ് വകുപ്പ് അതീവ ജാഗ്രതയിലാണ്. സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്, ഷൈജു, ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു