ബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിത്വം; ധര്‍മ്മജനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ കമ്മിറ്റിയില്‍ ഭിന്നതബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിത്വം; ധര്‍മ്മജനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ കമ്മിറ്റിയില്‍ ഭിന്നത - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

ബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിത്വം; ധര്‍മ്മജനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ കമ്മിറ്റിയില്‍ ഭിന്നതബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിത്വം; ധര്‍മ്മജനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ കമ്മിറ്റിയില്‍ ഭിന്നത

കോഴിക്കോട്: സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ കെപിസിസിക്ക് പരാതി നല്‍കിയ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയില്‍ ഭിന്നത. പരാതിയോട് യുഡിഎഫിന് യോജിപ്പില്ലെന്ന് നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ ചേളാരി പറഞ്ഞു.

ബാലുശേരിയില്‍ 9 കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ ധര്‍മ്മജന് പിന്തുണയുമായി എത്തി. ഇടതുകോട്ടയായ ബാലുശേരി പിടിക്കാന്‍ ധര്‍മ്മജനെ പോലൊരു സ്ഥാനാര്‍ത്ഥിയാണ് ഉണ്ടാകേണ്ടതെന്നും വിവിധ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ നേതൃത്വത്തെ രേഖാമൂലം അറിയിച്ചു.സംഘടനാപ്രവര്‍ത്തനത്തില്‍ ധര്‍മ്മജനേക്കാള്‍ അനുഭവസ സമ്ബത്തുള്ള സ്ഥാനാര്‍ത്ഥിയെ വേണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്. ധര്‍മ്മജന്‍ സ്ഥാനാര്‍ത്ഥിയായാല്‍ നടിയെ ആക്രമിച്ച കേസടക്കം പ്രചാരണ വിഷയമാകുമെന്നും അത് തോല്‍വിക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയോട് യോജിപ്പില്ലെന്ന് നിസാര്‍ ചേളാരി പറഞ്ഞു.

ധര്‍മജനെ ബാലുശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുറുകുന്നതിനിടെ പ്രതിഷേധവുമായി ദലിത് കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു. സംവരണസീറ്റില്‍ സെലിബ്രിറ്റികളെ കൊണ്ടുവരരുതെന്ന് പറയുന്ന ദലിത് കോണ്‍ഗ്രസ്, പിണറായി വിജയനെതിരെ ധര്‍മ്മജന്‍ ധര്‍മ്മടത്ത് മല്‍സരിക്കട്ടെയെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog