അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല; കലാഭവന്‍ മണിയെക്കുറിച്ചു മകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ചുവര്‍ഷം പിന്നിടുകയാണ്. ദുരൂഹത ഉയര്‍ത്തിയ മരണം ഇന്നും ആരാധകരുടെ ഉള്ളില്‍ വേദനയായി നിറഞ്ഞു നില്‍ക്കുകയാണ്. മുന്‍പ് ഒരു അഭിമുഖത്തില്‍ മണിയെക്കുറിച്ചു മകള്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധനേടുന്നു.
'അച്ഛന്‍ മരിച്ചിട്ട് ഒരു വര്‍ഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങള്‍ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങള്‍ക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാസ് പരീക്ഷ തുടങ്ങാന്‍ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പരീക്ഷയ്ക്കു മുമ്ബ് ഒരുദിവസം അച്ഛന്‍ എന്നെ വിളിച്ചിരുത്തി പറഞ്ഞു; 'അച്ഛനാെണങ്കില്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല.
പത്താം ക്ലാസില്‍‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. 'മോന്‍' എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച്‌ ഡോക്ടറാകണം. ചാലക്കുടിയില്‍ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.'അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല.
മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം, കാര്യപ്രാപ്തി വേ ണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി ന ടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛന്‍ അന്നു പറഞ്ഞതിന്റെ പൊരുള്‍ മനസിലാകുന്നത്. അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.' ശ്രീലക്ഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha