പട്ടുവത്തെ ഞണ്ടുകള്‍ നാട്ടുകാര്‍ക്ക് തന്നെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

പട്ടുവത്തെ ഞണ്ടുകള്‍ നാട്ടുകാര്‍ക്ക് തന്നെ

പട്ടുവം: കൊവിഡിനെ തുടര്‍ന്ന് വിദേശവിപണി ലഭിക്കാത്തത് പട്ടുവത്തെ പുഴ ഞണ്ടു കയറ്റുമതിയെ ബാധിച്ചു. പ്രാദേശിക വിപണിയില്‍ തന്നെ വിറ്റഴിക്കുന്നത് നാട്ടുകാര്‍ക്ക് സൗകര്യമായെങ്കിലും തൊഴിലാളികള്‍ക്ക് കടുത്ത നിരാശയാണ് ഫലം.

ചൈനയിലേക്കാണ് പ്രധാനമായും ഞണ്ടുകള്‍ കയറ്റി അയച്ചിരുന്നത്. ദുബായ്, തയ്ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ഞണ്ടുകളെ കയറ്റിയയച്ചിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് കയറ്റുമതി നിശ്ചലമായതോടെ ഞണ്ടുപിടിത്തക്കാരുടെ ഉത്സാഹവും കെട്ടടങ്ങി.

കൊവിഡിന്റെ ആദ്യനാളുകളില്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി നിശ്ചലമായിരുന്നു. എന്നാല്‍, ഒരിടവേളയ്ക്ക് ശേഷം ചൈനയിലേക്ക് ഞണ്ടുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയത് മേഖലയില്‍ പ്രതീക്ഷ നിറച്ചുവെങ്കിലും പിന്നെയും കയറ്റുമതിയില്‍ തടസം നേരിട്ടു.900 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കമുള്ള ഡബിള്‍ എക്സ് എല്‍ വിഭാഗത്തില്‍ വരുന്ന പട്ടാള പച്ച നിറമുള്ള ഞണ്ടിന് കിലോഗ്രാമിന് 2000 രൂപ വരെ മത്സ്യത്തൊഴിലാളികള്‍ക്ക് വില ലഭിച്ചിരുന്നതായി തൊഴിലാളികള്‍ പറയുന്നു. ചെമ്മണ്‍ നിറമുള്ള കല്ലുഞണ്ടുകള്‍ക്കാണ് ചൈനയില്‍ ഏറേപ്രിയം. എറണാകുളം വഴിയാണ് ഞണ്ടു കയറ്റിപ്പോയത്. ചെന്നൈ വഴിയും കയറ്റുമതി നടന്നിരുന്നു.

പ്രാദേശിക വിപണിയില്‍ ഇപ്പോള്‍ 1000 രൂപയാണ് എക്സ് എല്‍ വിഭാഗത്തിലെ ഞണ്ടുകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്നത്. വലുപ്പമുള്ളത് 700 രൂപ, മീഡിയം 300 രൂപ, റെഡ് 340 രൂപ എന്നിങ്ങനെയും വില്പന നടത്തുന്നു. അതേസമയം കയറ്റുമതി നിലച്ചതോടെ പുഴയിലേക്ക് ഇറങ്ങുന്ന ഞണ്ടു പിടുത്തക്കാരുടെ എണ്ണം കുറഞ്ഞു. റിംഗും ചിക്കന്‍ കാലും ഉപയോഗിച്ചുള്ള ശ്രമകരമായ ഞണ്ടുപിടിത്തവും ഇപ്പോള്‍ പുഴയിലില്ല. ഇതിന് പകരം മത്സ്യബന്ധനത്തിനുപയോഗിക്കുന്ന കൂറ്റന്‍ വലയിറക്കിയാണ് ഞണ്ടുപിടിത്തം

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog