'മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തി'; സന്ദീപ് നായരുടെ ഹര്‍ജി ഇന്ന് കോടതിയില്‍
കണ്ണൂരാൻ വാർത്ത
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചുമത്തിയ കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാണിച്ചുള്ള സന്ദീപ് നായരുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

സന്ദീപിന്റെ പരാതിയില്‍ ഇന്ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും ഇവര്‍ക്ക് ബിനാമി സ്വത്തുക്കളുണ്ടെന്ന് മൊഴി നല്‍കാനുമാണ് തന്നെ നിര്‍ബന്ധിച്ചെന്നാണ് സന്ദീപിന്റെ പരാതി. ഈ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രവും കോടതി ഇന്ന് പരിഗണിക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത