മലപ്പുറം ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പുറം: ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. ഏറനാട്, നിലമ്ബൂര്‍, വണ്ടൂര്‍(എസ്.സി) മണ്ഡലങ്ങളിലെ വോട്ടിങ് സമയമാണ് വൈകീട്ട് ആറ് വരെയാക്കിയത്.

സംസ്ഥാനത്ത് ഈ മൂന്ന് മണ്ഡലങ്ങള്‍ കൂടാതെ വയനാട് ജില്ലയിലെ മാനന്തവാടി (എസ്.ടി), സുല്‍ത്താന്‍ ബത്തേരി (എസ്.ടി), കല്‍പ്പറ്റ, പാലക്കാട് ജില്ലയിലെ കോങ്ങാട് (എസ്.സി), മണ്ണാര്‍ക്കാട്, മലമ്ബുഴ തുടങ്ങിയ ആറ് മണ്ഡലങ്ങളിലെ വോട്ടിങ് സമയവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ്. സംസ്ഥാനത്തെ ബാക്കി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴുവരെയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha