കോണ്‍ഗ്രസ് എസിനായി കണ്ണൂരില്‍ കടന്നപ്പള്ളി തന്നെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

കോണ്‍ഗ്രസ് എസിനായി കണ്ണൂരില്‍ കടന്നപ്പള്ളി തന്നെ

കണ്ണൂര്‍ | കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് (എസ്) സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം. ഇത് ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിന് അയച്ചു. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കോണ്‍ഗ്രസ് എസ് ആകെ മത്സരിക്കുന്ന മണ്ഡലമാണ് കണ്ണൂര്‍. കഴിഞ്ഞ തവണ യു ഡി എഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു കടന്നപ്പള്ളി. അതിനാല്‍ കടന്നപ്പള്ളിക്ക് തന്നെയാണ് വിജയസാധ്യതയെന്നും മറ്റൊരാളെ മത്സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി കരുതുന്നു. ഇടതുപക്ഷത്തിനും ഇതേ നിലപാടാണ്.

കണ്ണൂരില്‍ യു ഡി എഫിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയാകും സ്ഥാനാര്‍ഥി.കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog